വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍.എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം യുത്ത് ലീഗ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍.എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം യുത്ത് ലീഗ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

കുമ്പള(കാസര്‍കോട്): കോളേജ് വിദ്യാര്‍ത്ഥിനിയെ നിരന്തരമായി ഉപദ്രവിക്കുകയും രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും ചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ദേവീ നഗറിലെ സാഗറിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കുമ്പള ടൗണില്‍ മുസ്ലിം യൂത്ത് ലീഗ് എം.എസ്എ.ഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റികളുടെ നേത്യത്വത്തില്‍ പ്രകടനം നടത്തി. യൂത്ത് ലീഗ് ജില്ല ട്രഷറര്‍ യുസഫ് ഉളുവാര്‍, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ.കെ ആരിഫ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എം.പി ഖാലിദ്, ജനറല്‍ സെക്രട്ടറി സി.എച്ച് ഖാദര്‍, എം.എസ്.എഫ് ജില്ലാ ട്രഷര്‍ ഇര്‍ഷാദ് മൊഗ്രാല്‍, അഷ്‌റഫ് കൊടിയമ്മ, ടി.എം ഷുഹൈബ്, അബ്ബാസ് കുമ്പള, നൗഷാദ് കുമ്പള, ജംഷീര്‍ മൊഗ്രാല്‍, അന്‍സര്‍ ബിഗ് നാങ്കി, നിയാസ് മൊഗ്രാല്‍, അബ്ബാസ് കൊടിയമ്മ, ലത്തീഫ് സംസം, അബ്ദു റഹമാന്‍ ബത്തേരി, ഖാലിദ് പാട്ടം, ബിട്ടി മൊയ്തീര്‍, അബ്ദുല്ല ബംബ്രാണ, റഹിം കോയിപ്പാടി, മഷൂദ് ആരിക്കാടി, കബീര്‍ കോയിപ്പാടി, അഷ്‌റഫ് കോയിപ്പാടി, നൗഫല്‍ കുമ്പള ഹനീഫ് കോയിപ്പാടി, നവാസ് മൊഗ്രാല്‍, റിസ്വാന്‍ കുണ്ടംങ്കറുടുക്ക, ഫസല്‍ ബംബ്രാണ, മമ്മുട്ടി സംബന്ധിച്ചു.

 

0Shares