പട്‌ന: തെക്കന്‍ ബീഹാറിലെ ലക്ഷിസരായ് ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തീവണ്ടിയില്‍ നിന്ന് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂളില്‍ നിന്ന മടങ്ങിയെത്തിയ പെണ്‍കുട്ടി കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകവേയാണ് ആറംഗ സംഘം തട്ടികൊണ്ടുപോയത്.

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം സമീപത്തെ സ്‌റ്റേഷനില്‍ നിന്നും ബലംപ്രയോഗിച്ച് തീവണ്ടിയില്‍ കയറ്റുകയും ഓടുന്ന തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. ശനിയാഴ്ച രാവിലെയാണ് ട്രാക്കിനരികെ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലായ മറ്റ് പ്രതികള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.