വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍

മംഗളൂരു: വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍. ഫറാങ്കിപ്പേട്ടിലെ ഇംത്യാസ് അഹമ്മദ്, നീര്‍മാര്‍ഗയിലെ ഇമ്രാന്‍ (24) എന്നിവരെയാണ് പിടിയിലായത്. ഇവരില്‍ നിന്നും 1.350 കിലോ കഞ്ചാവും 15,396 രൂപയും രണ്ടു മൊബൈല്‍ ഫോണുകളും ബൈക്കും പിടിച്ചെടുത്തു. വളച്ചില്‍ ശ്രീനിവാസ് കോളജ് പരിസരത്ത് വെച്ചാണ് സംഘത്തെ പോലീസ് പിടികൂടിയത്. മംഗളൂരു റൂറല്‍ പോലിസ് സ്‌റ്റേഷനിലെ എസ്.ഐ വെങ്കിടേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അസി.പോലിസ് കമ്മീഷ്ണര്‍ രാമറാവുവിന്റെ നിര്‍ദേശ പ്രകാരമാണ് സംഘം പരിശോധനക്കെത്തിയത്.

0Shares