വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം, ലിസ്‌ബൻ നാരമ്പാടി അതിനൊരു മാതൃകയാണ്: ശാഹുൽ ഹമീദ് മാസ്റ്റർ

  • Post category:local news
  • Reading time:1 min read
You are currently viewing വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം, ലിസ്‌ബൻ നാരമ്പാടി അതിനൊരു മാതൃകയാണ്: ശാഹുൽ ഹമീദ് മാസ്റ്റർ

നാരമ്പാടി / കാസര്‍കോട്: മാർച്ചിൽ പൊതുപരീക്ഷ എഴുതാൻ പോകുന്ന പത്താം തരം, പ്ലസ് വൻ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരീക്ഷ പേടി മാറ്റുന്നതിനും, തുടര്‍ പഠന മാർഗനിർദേശവും നൽകികൊണ്ട് ലിസ്‌ബൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌, നാരമ്പാടി സംഘടിപ്പിച്ച ‘EDUCON 2020’ സമാപിച്ചു.ജി. എച്ച്.എച്ച്. എസ് അംഗഡിമൊഗർ സ്കൂൾ പ്രിൻസിപ്പൽ ശാഹുൽ ഹമീദ് സർ പരിപാടി ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥിമൂല്യം വർദ്ധിപ്പിക്കാനും, മാറുന്ന കാലത്തിനു ഒന്നിച്ച് വിദ്യാർത്ഥികളിൽ വിദ്യാഭ്യാസ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ നാട്ടിലെ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്ലബ്‌ ജോയിന്റ് സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ തഫ്ഷീർ മുഹമ്മദ് സ്വാഗതവും, ക്ലബ്‌ ജനറൽ സെക്രട്ടറി ജാഫർ സാദിക്ക് അധ്യക്ഷതയും വഹിച്ചു. മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ മനഃശാസ്ത്ര വിഭാഗത്തിലെ തലവൻ ഷാഹിദ് പയ്യന്നൂർ വിദ്യാർത്ഥികൾക്കുള്ള ക്ലാസ്സ്‌ കൈകാര്യം ചെയ്തു.

നാരമ്പാടി ജമാഅത് ജനറൽ സെക്രട്ടറി എം. പി ഉമ്മർ ഹാജി, സാമൂഹ്യ പ്രവർത്തകൻ സതീഷ് പുണ്ടൂർ, ക്ലബ്‌ പ്രസിഡന്റ്‌ യൂസഫ് എ, ട്രഷറർ സാദിക്ക് കെ. എം ആശംസകൾ അറിയിച്ചു. ജി സി. സി അംഗങ്ങളായ ഇക്ബാൽ, യൂസഫ് സി. കെ, മുഹമ്മദ് ഐ, ലത്തി നാസ് എന്നിവർ സംബന്ധിച്ചു. എ. റഹ്മാൻ നന്ദി പറഞ്ഞു. അമ്പതോളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പരിപാടിയിൽ സംബന്ധിച്ചു.

0Shares