വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിച്ച് ചാട്ടവുമായി ഖന്‍സാ വുമണ്‍സ് കോളജ്; തൊഴില്‍ സാധ്യതയുടെ ഉറപ്പുമായി ഡിഗ്രി കോഴ്സുകളിലേക്ക് പുതിയ അപേക്ഷ ക്ഷണിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിച്ച് ചാട്ടവുമായി ഖന്‍സാ വുമണ്‍സ് കോളജ്; തൊഴില്‍ സാധ്യതയുടെ ഉറപ്പുമായി ഡിഗ്രി കോഴ്സുകളിലേക്ക് പുതിയ അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി 12 വര്‍ഷം മുമ്പ് ആരംഭിച്ച ഖന്‍സാ വുമണ്‍സ് കോളജ് വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിച്ച് ചാട്ടവുമായി മുന്നേറുകയാണ്. കാസര്‍കോട് ജില്ലയിലെ കുമ്പള മൈലേക്കല്ലുവിലാണ് ഖന്‍സാ വുമണ്‍സ് കോളജ് പ്രവര്‍ത്തിക്കുന്നത്. 13 ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ കോളേജില്‍ പ്ലസ്ടു, ഡിഗ്രി കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് അവര്‍ക്കാവശ്യമായ വിദ്യാഭ്യാസം നല്‍കുകയും കൂടുതല്‍ തൊഴില്‍ സാധ്യത ഉറപ്പാക്കുക
യുമാണ് അടിസ്ഥാന ലക്ഷ്യം. അമ്പതു വര്‍ഷത്തെ അനുഭവസമ്പന്നനായ ഡോ.സി.എച്ച് അബ്ദുല്‍ ബുകാരി ചെയര്‍മാനായും പ്രഫ. സി.എച്ച് യൂസഫ് പ്രിന്‍സിപ്പല്‍ ആയുള്ള കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി കോഴ്സുകളാണ് മുന്നോട്ടു വക്കുന്നത്.ആധുനിക കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യത ഉറപ്പുനല്‍കുന്ന എം.കോം ഫിനാന്‍സ്, ബി.കോം കോ.ഓപ്പറേഷന്‍, ബി.എസ്.സി മൈക്രോബയോളജി, ബി.എസ്.സി ബയോകെമിസ്ട്രി, ബി.എ ഇംഗ്ലീഷ് കോഴ്സുകളാണ് ഇവിടെയുള്ളത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികള്‍, സയന്‍സ് പ്രാക്ടിക്കല്‍ ലാബ്, ഇന്റര്‍നെറ്റ് കണക്ഷനോട് കൂടിയുള്ള കമ്പ്യൂട്ടര്‍ ലാബ്, എല്ലാ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന ലൈബ്രറിയും പഠിതാക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജ് എന്നതിനാല്‍ അധ്യാപകരുടെ നിരീക്ഷണത്തില്‍ കുട്ടികളുടെ സുരക്ഷയും ഉറപ്പ് വരുത്തിയിരിക്കുകയാണ് മാനേജ്‌മെന്റ്. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അംഗീകൃത സ്ഥാപനമാണ് ഖന്‍സാ വുമണ്‍സ് കോളജ്. കുട്ടികള്‍ക്ക് പഠനത്തോടപ്പം കലാപരമായും മറ്റും എല്ലാ പരിപാടികളും മാനേജ്മന്റ് പ്രധാനം ചെയ്യുന്നുണ്ട്. സ്ഥാപനത്തില്‍ ഈ വര്‍ഷത്തെ പ്രവേശനം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, 04998 217961, 8891396070 ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

0Shares