വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് സിജി പ്രി-മാരത്തോണ്‍ സമാപിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് സിജി പ്രി-മാരത്തോണ്‍ സമാപിച്ചു

ചെര്‍ക്കള: ജില്ലയിലെ ആറുസെന്ററുകളില്‍ സിജി നടത്തിയ പ്രി-മാരത്തോണ്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് സമാപിച്ചു. ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന കാസര്‍കോട് മേഖല പ്രി-മാരത്തോണ്‍
ജില്ലാ പഞ്ചായത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ ജില്ല ഇനിയുമൊരുപാട് വളരാനുണ്ടന്നും യുവാക്കളെ പി എസ് സി പോലുള്ള മത്സര പരീക്ഷകളില്‍ സജ്ജരാക്കാനും സര്‍ക്കാര്‍ ജോലിയുടെ മഹത്വം രക്ഷിതാക്കളില്‍ അവബോധം സൃഷ്ടിക്കാനും സിജി പോലുള്ള കൂട്ടായ്മയിലൂടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും അതിനു വേണ്ട എല്ലാ പിന്തുണയും ജില്ലാ പഞ്ചായത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മൂസാ ബി ചെര്‍ക്കള അധ്യക്ഷനായി. സംസ്ഥാന തലത്തില്‍ തന്നെ തദ്ദേശീയരായ ഏറ്റവും കുറവ് ഉദ്യോഗസ്ഥരുള്ള ജില്ലാ എന്ന കാരണത്താലാണ് കാസര്‍കോട് വികസന കാര്യത്തിലും മറ്റും പിന്നോക്കം നില്‍ക്കുന്നതെന്ന് യോഗം വിലയിരുത്തി.അവകാശപ്പെട്ട പല സ്ഥാനങ്ങളിലും എത്തിപ്പെടാന്‍ ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവാത്തതിനു കാരണം കണ്ടത്തി അവ പരിഹരിക്കാന്‍ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, കൂട്ടായ്മകള്‍ എന്നിവ മുന്നോട്ടു വരണമെന്നും ആവശ്യപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാനും പി.എസ്.സി പരീക്ഷയ്ക്ക് ബോധവത്കരണ ക്ലാസ്സുകള്‍ നല്‍കാനും തീരുമാനിച്ചു. ചെര്‍ക്കള സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി, സിജി ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ ഹാജി, ഹഖീം മാസ്റ്റര്‍, സാലി മാസ്റ്റര്‍, അസ്ലം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് ഡയറക്റ്റര്‍ ശരീഫ് പൊവ്വല്‍ സ്വാഗതവും കോഡിനേറ്റര്‍ സമീര്‍ മാസ്റ്റര്‍ തെക്കില്‍ നന്ദിയും പറഞ്ഞു.

0Shares