വിദേശവനിത ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു; ലൈംഗിക പീഡനത്തിനിരയായിട്ടില്ല; കൊലപാതകമെന്ന് ഉറപ്പിച്ചുപറയാനാകാതെ പോലിസും

  • Post category:news
  • Reading time:1 min read
You are currently viewing വിദേശവനിത ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു; ലൈംഗിക പീഡനത്തിനിരയായിട്ടില്ല; കൊലപാതകമെന്ന് ഉറപ്പിച്ചുപറയാനാകാതെ പോലിസും

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു. എന്നാല്‍ മരണകാരണം കൊലപാതകമാവാമെന്ന നിഗമനത്തില്‍ മാത്രമാണ് പോലിസുള്ളത്. ലിഗയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് ശ്വാസതടസ്സം കൊണ്ട് ഉണ്ടായതാണെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ നിഗമനം. ലിഗയുടെ ഇടുപ്പെല്ലിനും ക്ഷതമുണ്ട്. ബലത്തില്‍ പിടിച്ചുതളളിയത് പോലെയാണ് മൃതദേഹം കിടന്നിരുന്നത്. സ്ഥലപരിശോധന നടത്തിയ ഫോറന്‍സിക് സംഘത്തിന്റേതാണ് ഈ നിഗമനം. ലിഗയുടെ കഴുത്തിലും രണ്ട് കാലുകളിലും ആഴത്തില്‍ മുറിവുകളുണ്ട്. ഇത് ബലപ്രയോഗത്തിനിടയില്‍ സംഭവിച്ചതാകാമെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ലിഗ ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം, മൃതദേഹം ആദ്യം കണ്ട പരിസരവാസികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പൊലീസ് കാണുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ ഇവര്‍ മൃതദേഹം കണ്ടിരുന്നു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ഏപ്രില്‍ 20നാണ് തിരുവല്ലം വാഴമുട്ടത്തെ കായലോരത്തെ ആളൊഴിഞ്ഞ പ്രദേശത്ത് ഒരു മാസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. പിറ്റേന്ന് സഹോദരി എലിസയും ഭര്ത്താവ് ആന്‍ഡ്രുവും എത്തി മൃതദേഹം ലിഗയുടേത് തന്നെയന്ന് സ്ഥിരീകരിച്ചു. വിഷാദ രോഗിയെങ്കിലും ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ല, ഇത്തമൊരു സ്ഥലത്തേക്ക് സ്വമേധയാ പോകാന്‍ ഇഷ്ടപ്പെടുന്നയാളല്ല ലിഗ. മാത്രമല്ല മൃതദേഹത്തില്‍ കണ്ടെത്തിയ വിദേശ ബ്രാന്‍ഡിലുള്ള ജാക്കറ്റ് കോവളത്തും പരിസരത്തും ഉള്ള കടകളിലൊന്നും ലഭ്യമല്ല, ഇത്തരമൊരു ജാക്കറ്റ് വാങ്ങാന്‍ ആവശ്യമായ പണവും ലിഗയുടെ കൈവശം ഉണ്ടായിരുന്നില്ല. ആഴമേറിയ മുറിവുകള്‍ കഴുത്തിലും കാലിലും ഉണ്ടെന്ന പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകളും കൊലപാതകമെന്ന പൊലീസ് നിഗമനത്തെ അടിവരയിടുന്നു. അന്വേഷണത്തിന്റെ ഭാഗമായി റേഞ്ച് ഐ.ജി മനോജ് എബ്രഹാം സ്ഥലത്തെത്തിയിട്ടുണ്ട്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

0Shares