
കാസര്‍കോട്: വടക്കേ മലബാറിലെ പ്രമുഖ വ്യവസായിയും സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറി സ്ഥാപകനുമായ ടി.എം കുഞ്ഞഹമ്മദ് ഹാജിയുടെ മയ്യത്ത് വൻജനാവലിയോടെ ഖബറടക്കി. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മംഗളുരു യേനപോയ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. മൃതദേഹം കുമ്പളയിലെ അദ്ദേഹത്തിന്‍റെ വസതിയിൽ പൊതുദർശനത്തിന് വെച്ചശേഷം ബുധനാഴ്ച ഉച്ചക്ക് കുമ്പള വലിയ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.
https://www.youtube.com/watch?v=lkNGegt6zzg&fbclid=IwAR3HDV_rutNVtqRm4W-wxwMkEjqVzi3cTPV0aiVqLOgFlvlezvwU1fdlg1g

അന്ത്യോപചാരം അർപ്പിക്കാൻ ആയിരങ്ങൾ വീട്ടിലെത്തിയിരുന്നു. സ്വര്‍ണ്ണ വ്യാപാര രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച അദ്ദേഹം കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ പങ്ക് വഹിച്ചിരുന്നു.
എല്ലാവരോടും സ്വാമ്യമായി പെരുമാറുന്ന നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു. മയ്യത്ത് നിസ്കാരത്തിലും നിരവധി പേരാണ് പങ്കെടുത്തത്.
