വികസന പാതയിലേക്ക് കാസര്‍കോട് ജില്ല; 40.83 കോടിരൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

  • Post category:news
  • Reading time:1 min read
You are currently viewing വികസന പാതയിലേക്ക് കാസര്‍കോട് ജില്ല; 40.83 കോടിരൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

തിരുവനന്തപുരം: കാസര്‍കോട് ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിക്കൊണ്ട് 40.83 കോടിരൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയായി. നിര്‍മ്മാണം നടന്നുവരുന്ന 13 പദ്ധതികൾക്കായി 37.33 കോടി രൂപയും കള്ളാർ പഞ്ചായത്തിൽ പാണത്തൂർ നദിക്കു കുറുകെ കാപ്പുംകരിൽ ചെക്ക്ഡാം നിർമിക്കുന്നതിന് അഞ്ചു കോടി രൂപക്കും ഭരണാനുമതിയായി. ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സംസ്ഥാനതല എംപവേഡ് കമ്മിറ്റിയുടേതാണ് തീരുമാനം.

ആയങ്കടവ് പാലം നിർമാണം, മടിക്കൈയിലും തൊട്ടടുത്ത വില്ലേജുകളിലും കുടിവെള്ളവിതരണം എന്നീ പദ്ധതികൾക്ക് പദ്ധതികൾക്ക് യഥാക്രമം ഒമ്പതു കോടി, 3.50 കോടി രൂപയും തെക്കിൽ -കീഴൂർ റോഡ് നവീകരണത്തിന് രണ്ടു കീഴൂർ റോഡ് നവീകരണത്തിന് രണ്ടു കോടി രൂപയും കോടോം -ബേളൂർ ഗ്രാമപഞ്ചായത്തിലെ പാണത്തൂർ നദിക്കു കുറുകെ പണാങ്കോട് ചെക്ക്ഡാം നിർമാണത്തിന് 1.10 കോടി രൂപയും അനുവദിച്ചു.

ഉദുമ സ്പിന്നിങ് മില്ലിനായി 8.40 കോടി രൂപയും പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഉക്കിനടുക്ക ഗവ. ഗവ. മെഡിക്കൽ കോളജ് അക്കാദമിക ബ്ലോക്കിനുളള വൈദ്യുതീകരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 4.98 കോടി രൂപയും റൂഫ് ടോപ് ഗ്രിഡ് സോളാർ പ്ലാൻറ് സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപയും അനുവദിച്ചു.

നീലേശ്വരം-കോട്ടപ്പുറം-തുരുത്തി-ചെറുവത്തൂർ റോഡ് നവീകരണത്തിന് രണ്ടു കോടി, ഉക്കിനടുക്ക–എൽക്കാന റോഡ് നവീകരണത്തിനായി ഒരുകോടി, ഉദുമ നിയോജകമണ്ഡലത്തിലെ പള്ളത്തുംപാറയിൽ പാലം നിർമാണത്തിന് രണ്ടുകോടി, നർക്കിലക്കാട് പി.എച്ച്.സിയുടെ വാർഡ് നിർമാണത്തിനായി 75 ലക്ഷം, കൂളിയാട് ഗവ. ഹൈസ്കൂളിന് കെട്ടിടവും ക്ലാസ് മുറികളും നിർമിക്കുന്നതിന് 25 ലക്ഷം, മയിച്ച നദിക്കു കുറുകെ പാലം നിർമാണത്തിന് 35 ലക്ഷം രൂപയും അനുവദിക്കുന്നതിനാണ് യോഗം അംഗീകാരം നൽകിയത്.

 

0Shares