
കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ ഇളവിനായി സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയെന്നും വാഹന പരിശോധനകളില്‍ അയവുവരുത്തിയെന്നും ഗതാഗതമന്ത്രി മന്ത്രി എ.കെ.ശശീന്ദ്രന്‍ .ഓണക്കാലത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓണക്കാലത്ത് പിഴയീടാക്കുന്നതിനു പകരം ബോധവത്കരണം മാത്രമേ നടത്തുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, മോട്ടോര്‍വാഹന നിയമഭേദഗതി അശാസ്ത്രീയമാണെന്നും വന്‍ അഴിമതിക്ക് വഴിയൊരുക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
