വാഹനാപകടം; ദമ്പതികള്‍ക്ക് ദാരുണ അന്ത്യം

  • Post category:news
  • Reading time:1 min read
You are currently viewing വാഹനാപകടം; ദമ്പതികള്‍ക്ക് ദാരുണ അന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ദേശീയ പാത ബൈപ്പാസില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ദമ്പതികളായ സക്കീര്‍ ഹുസൈന്‍ (42) ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.  പൗണ്ട്കടവ് സ്വദേശികളാണ് മരിച്ച ദമ്പതികള്‍.ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. മുരുക്കുംപുഴയിലെ സഹോദരിയുടെ വീട്ടില്‍ നിന്നും കഴക്കൂട്ടം ബൈ പാസ്സിന് സമീപത്തു കൂടിയുള്ള സര്‍വീസ് റോഡിലൂടെ വന്നു ബൈ പാസ്സിലേക്കു തിരിയുമ്പോള്‍ കഴക്കൂട്ടം ബൈപാസ് റോഡിലൂടെ വന്ന കാര്‍ ഇടിക്കുകയയിരുന്നു.
സക്കീര്‍ ഹുസൈന്‍ സംഭവ സ്ഥലത്തു വച്ചും ഷബാന ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയുമാണ് മരണമടഞ്ഞത്.
മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പൗണ്ടുകടവ് ജുമാ മസ്ജിദില്‍ സംസ്‌കരിക്കും.

0Shares