വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: ഒരാള്‍ കൂടി അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: ഒരാള്‍ കൂടി അറസ്റ്റില്‍.

പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 17 വയസ്സുകാരനായ അയല്‍വാസിയാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ രണ്ടു പെണ്‍കുട്ടികളെയും പീഡിപ്പിച്ചതായി പോലീസ് പറയുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ജനുവരി 12 നാണ് വാളയാര്‍ അട്ടപ്പള്ളത്ത് ശെല്‍വപുര, ഷാജിയുടെ മൂത്തമകള്‍ തൃപ്തിക (11) യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതിനുശേഷം മാര്‍ച്ച് നാലിന് ഒമ്പതുകാരിയായ സഹോദരി ശരണ്യയേയും ഇതേസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ രണ്ടു പെണ്‍കുട്ടികളും ലൈംഗീക ചൂഷണത്തിന് ഇരയായതായി പോലീസ് കണ്ടെത്തി. കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ശാസ്ത്രീയ പരിശോധനയിലും ഇക്കാര്യം തെളിഞ്ഞിരുന്നു.

0Shares