വാതക പൈപ്പ്‌ലൈൻ നിർമ്മാണം നിർത്തിവെക്കില്ലെന്ന്ഗെയ്ൽ; പദ്ധതിക്കിടെ ഉണ്ടായ അക്രമണങ്ങളിൽ കമ്പനിക്കുണ്ടായത് 70 ലക്ഷത്തിന്റെ നഷ്ടം

  • Post category:news
  • Reading time:1 min read
You are currently viewing വാതക പൈപ്പ്‌ലൈൻ നിർമ്മാണം നിർത്തിവെക്കില്ലെന്ന്ഗെയ്ൽ; പദ്ധതിക്കിടെ ഉണ്ടായ അക്രമണങ്ങളിൽ കമ്പനിക്കുണ്ടായത് 70 ലക്ഷത്തിന്റെ നഷ്ടം

കോഴിക്കോട്: വാതക പൈപ്പ്‌ലൈൻ നിർമ്മാണം നിർത്തിവയ്ക്കില്ലെന്ന് ഗെയ്ൽ. നിർമ്മാണം നിർത്താൻ നിർദ്ദേശം കിട്ടിയിട്ടില്ലെന്ന് ഗെയ്ല്‍ ഡി.ജി.എം. പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്നും ഗെയ്ൽ അറിയിച്ചു.പണി നിര്ത്തിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരോ ഉന്നത ഉദ്യോഗസ്ഥരോ നിര്‍ദ്ദേശിച്ചിട്ടില്ല അതിനാല്‍ തന്നെ ജോലി നിര്‍ത്തി വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍എം. വിജു പറഞ്ഞു.

പൈപ്പ് ലൈനിനെതിരായ സമരങ്ങള്‍ക്കിടെയുണ്ടായ അക്രമങ്ങളില്‍ ഗെയ്ലിന് 70 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതിനെതിരെ മുക്കം പോലീസില്‍ പരാതി നല്കാന്‍ ഗെയ്ല് അധികൃതര്‍ തീരുമാനിച്ചു. ചര്ച്ചയുടെ പേരില് നിര്മ്മാണപ്രവര്ത്തനങ്ങള് നിര്ത്തി വച്ചാല് അത് പദ്ധതി നടത്തിപ്പിനെ ഗുരുതരമായി ബാധിക്കും. പൈപ്പ് ലൈന്‍ നിര്‍മ്മാണം നിര്‍ത്തിവച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന് സമരസമിതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗെയല്‍ നിലപാട് വ്യക്തമാക്കി രംഗത്തു വന്നത്.

0Shares