വാട്സ്ആപ്പിലൂടെ വ്യാപാരി വ്യവസായി നേതാവിനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം; ജില്ലാ പോലിസ് ചീഫിന് നല്‍കിയ പരാതിയില്‍ വാദി പ്രതിയായി; കാസര്‍കോട്ട് നടന്നതിങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing വാട്സ്ആപ്പിലൂടെ വ്യാപാരി വ്യവസായി നേതാവിനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം; ജില്ലാ പോലിസ് ചീഫിന് നല്‍കിയ പരാതിയില്‍ വാദി പ്രതിയായി; കാസര്‍കോട്ട് നടന്നതിങ്ങനെ

കാസര്‍കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റിനെ വാട്‌സ് ആപ്പിലൂടെ അപകീര്‍ത്തിപ്പെടുത്തി വ്യാജസന്ദേശം പ്രചരിപിച്ചവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ചിറ്റാരിക്കാലിലെ ജോസ് തയ്യില്‍ (51), നീലേശ്വരത്തെ പ്രത്യോധനന്‍ (50), ചുള്ളിക്കര പി.എ
ജോസഫ് (59), കാഞ്ഞങ്ങാട്ടെ എ സുബൈര്‍ (45), കാസര്‍കോട്ടെ ഹമീദ് അരമന (45), കാഞ്ഞങ്ങാട്ടെ സമീര്‍ (42), നീലേശ്വരത്തെ സി.എം അശോക് കുമാര്‍ (51), നീലേശ്വരത്തെ പി.ടി രാജേഷ് (41) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഐ.പി.സി 500, കേരള പോലിസ് ആക്ട് 120 എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തതെന്ന് എസ്.ഐ പി അജിത്ത് കുമാര്‍ ചാനല്‍ ആര്‍.ബിയോട് വ്യക്തമാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായ കെ അഹ്മദ് ഷെരീഫിനെ അപകീര്‍ത്തിപ്പെടുത്തിയതിരെ  ജില്ലാ നേതൃത്വം കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് കാസര്‍കോട് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയത്. ഈ പരാതിയില്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച തെളിവുകളില്‍ നിന്നും വാദി പ്രതിയാവുകയാണുണ്ടായത്. പ്രസിഡന്റിന് എതിരെ വാട്ട്‌സാപ് മെസേജ് കൈമാറിയ കൂട്ടത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമുണ്ടായിരുന്നു. പ്രസിഡന്റിന്റെ വിശ്വസ്തനായ സെക്രട്ടറിയും സംഘത്തിലുണ്ടെന്നറിഞ്ഞ ഞട്ടെലിലാണ് ജില്ലയിലെ വ്യാപാരികള്‍. ഏഴാം തിയ്യതി വാട്ട്‌സാപില്‍ സന്ദേശം സെക്രട്ടറിക്ക് ലഭിച്ചിരുന്നു. അത് പലര്‍ക്കും കൈമാറിയതായാണ് പോലിസ് പറയുന്നത്. ജില്ലാ കമ്മറ്റി തീരുമാനപ്രകാരം അഹമ്മദ് ഷെരിഫിനുവേണ്ടി പരാതി നല്‍കിയത് ജില്ലാ സെക്രട്ടറിയായ ജോസ് തയ്യലായിരുന്നു. വാദി പ്രതിയായതോടെ ജോസടക്കം എട്ടുപേര്‍ക്കെതിരേ കാസര്‍കോട് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സന്ദേശം തയ്യാറാക്കിയവരും പ്രചരിപ്പിച്ചവരും ഒരുപോലെ കുറ്റക്കാര്‍ എന്നിരിക്കെ സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ തന്നെ പ്രസിഡന്റിനെതിരെ വ്യാജ സന്ദേശം പ്രചരിപ്പിച്ചതായാണ് വിവരം. പ്രസിഡന്റ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതുമായി ബദ്ധപ്പെട്ട വാര്‍ത്തയുമായി ബന്ധപ്പെടുത്തി അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പികുകയായിരുന്നു ഇവര്‍ ചെയ്തത്. വ്യാപാരി നേതാക്കള്‍ വിഷയം അറിഞ്ഞിട്ടും മറച്ചുവച്ച നടപടിയില്‍ സംഘടനയ്ക്കകത്ത് തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

0Shares