വാഗമണ്‍ വിനോദ സഞ്ചാരകേന്ദ്രത്തില്‍ തൂക്കുപാലം തകര്‍ന്ന് അപകടം: നിരവധിപേർക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing വാഗമണ്‍ വിനോദ സഞ്ചാരകേന്ദ്രത്തില്‍ തൂക്കുപാലം തകര്‍ന്ന് അപകടം: നിരവധിപേർക്ക് പരിക്ക്

ഇടുക്കി: വാഗമണ്‍ വിനോദ സഞ്ചാരകേന്ദ്രത്തില്‍ തൂക്കുപാലം തകര്‍ന്ന് അപകടം. നിരവധിപേർക്ക് പരിക്കേറ്റു. വിനോദത്തിന് വന്ന വിദ്യർത്ഥികളും അധ്യാപകരുമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്‌കൂളിലെ അധ്യാപകരും കുട്ടികളുമാണ് അപകടത്തില്‍ പെട്ടത്. ഒരേ സമയം നാല് പേര്‍ക്ക് മാത്രം കയറാവുന്ന തൂക്കുപാലത്തില്‍ 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണം.

0Shares