വഴി നിഷേധത്തിൻ്റെ മറ്റൊരു ഇര കൂടി യാത്രയായി; ബെള്ളൂര്‍ പൊസോളിഗെ കോളനിയിലെ സീതു മരണപ്പെട്ടു

  • Post category:news
  • Reading time:2 mins read
You are currently viewing വഴി നിഷേധത്തിൻ്റെ മറ്റൊരു ഇര കൂടി യാത്രയായി; ബെള്ളൂര്‍ പൊസോളിഗെ കോളനിയിലെ സീതു മരണപ്പെട്ടു

കാസര്‍കോട്: വഴി നിഷേധത്തിന്റെ മറ്റൊരു ഇര കൂടി യാത്രയായി. കാസര്‍കോട് ബെള്ളൂര്‍ പൊസോളിഗെ കോളനിയിലെ സീതു(66) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മരണം. ഇരുവൃക്കകളും തകരാറായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ ആറുമാസമായി എന്‍ഡോസള്‍ഫാന്‍ ചികിത്സ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സ ലഭ്യമാക്കിയിരുന്നു. ഒരാഴ്ച മുമ്പ് ഡിസ്ചാര്‍ജ് ചെത് സീതുവിലെ വഴിയില്ലാത്തതുമൂലം നാട്ടുകാര്‍ ചുമന്ന് കൊണ്ടുവരേണ്ട അവസ്ഥ ചാനല്‍ ആര്‍.ബി റിപോര്‍ട്ട് ചെയ്തിരുന്നു. എസ്.സി കോളനി ഉള്‍പ്പെടുന്ന പൊസോളിഗയിലെ 78 കുടുംബങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത് റോഡില്ല. അഥവാ റോഡു നിര്‍മ്മിക്കാന്‍ 80 ഏക്കര്‍ ഭൂമിയുടെ ജന്മിയായ സ്വകാര്യ വ്യക്തി സമ്മതിക്കില്ല. താഴ്ന്ന ജാതിക്കാര്‍ തന്റെ വീടിന്റെ സമീപത്തോടെ നടക്കാനും രോഗികളെ ആമ്പുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ഹോസ്പിറ്റലില്‍ എത്തിക്കാനും സ്വാമി അനുവദിക്കില്ല. പഞ്ചായത്തുമായുള്ള അവകാശ തര്‍ക്കം കോടതിയിലെത്തിയതിനാല്‍ നാട്ടുകാര്‍ ഉപയോഗിക്കുന്ന റോഡ് തകര്‍ന്ന നിലയിലായിരുന്നു. കോളനിയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള നാട്ടക്കല്ലില്‍ നിന്ന് നടന്നു വേണം ടാക്സി പിടിക്കാന്‍.

പാമ്പുകടിയേറ്റ് മാസങ്ങള്‍ക്ക് മുമ്പ് ചികിത്സ ലഭിക്കാതെ യുവാവ് മരിച്ചത് ഇവിടെത്തെകോളനിയിലാണ്. ഈ സംഭവം കാസര്‍കോട്ട് ഏറെ വിവാദമായിരുന്നു. യുവാവിനെ കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കാമായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ജന്മിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം പഞ്ചായത്ത് ഭരണസമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ശരീരം മുഴുവന്‍ തളര്‍ന്ന് പോയ മത്താടി എന്നയാളുടെ ദുരിത ജീവിതവും മരണ യാത്രയും ഇവിടെ സംഭവിച്ചതാണ്. തന്റെ വീടിന്റെ മുന്‍പിലുടെ, താനിത്രയും കാലം ഉപയോഗിച്ച വഴി അടയുന്നല്ലോ എന്ന ഹൃദയവേദന സീതു അവസാനമായി പറഞ്ഞിരുന്നതായി മകന്‍ തിമ്മപ്പ പറയുന്നു.

ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായി നടത്തുന്ന ക്വിസ് മല്‍സരം(02.07.2018)

ഇന്നത്തെ ചോദ്യം

ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായ ഏഴിമല സ്ഥിതി ചെയ്യുന്ന ജില്ല?

A) കോഴിക്കോട്

B) കണ്ണൂര്‍

C) കാസര്‍കോട്

D) വയനാട്

E) ഇവയൊന്നുമല്ല

മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ചെയ്യേണ്ടത്;- ആദ്യം ചാനല്‍ ആര്‍ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക. പിന്നീട് ശരിയുത്തരം ഇന്നു(02.07.2018 ) രാത്രി 12 നുമുമ്പായി 7025274015 എന്ന നമ്പറില്‍ മെസേജായോ വാട്ട്‌സാപ് മെസേജായോ അയക്കുക. വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. അയക്കുന്ന ആളിന്റെ പേരും വിലാസവും, എഫ്.ബി നയിം, ഫോണ്‍ എന്നിവ രേഖപ്പെടുത്തണം. ചാനല്‍ ആര്‍.ബി നല്‍കുന്ന സമ്മാനവും സര്‍ട്ടിഫിക്കറ്റും വിജയികളാകുന്നവര്‍ക്ക് നല്‍കും.

ഇന്നലെത്തെ (01.07.2018) ചോദ്യത്തിന്റെ ശരിയുത്തരം; ബ്രിട്ടന്‍

വിജയി; കെ.വി സ്‌നേഹ, മുളിയാര്‍, കാസര്‍കോട്.

0Shares