കോട്ടയം: മാതൃഭൂമി വാര്‍ത്ത സംഘം യാത്ര ചെയ്തിരുന്ന വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി പ്രാദേശിക ലേഖകന്‍ സജിയു(47)ടെ മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. നാവിക സേനയുടെ സഹായത്തോടെയാണ് ഇന്നു രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ വാര്‍ത്തസംഘം സഞ്ചരിച്ച വള്ളം മറിഞ്ഞത്.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലുള്ള മാതൃഭൂമി ന്യൂസ് ചാനല്‍ കോട്ടയം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരന്‍, തിരുവല്ല ബ്യൂറോയിലെ ക്യാമറമാന്‍ അഭിലാഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
