വലയ സൂര്യ ഗ്രഹണം; കാണുവാൻ ഗിഫ്റ്റഡ് ചിൽഡ്രൻ തയ്യാർ

  • Post category:local news
  • Reading time:1 min read
You are currently viewing വലയ സൂര്യ ഗ്രഹണം;  കാണുവാൻ ഗിഫ്റ്റഡ് ചിൽഡ്രൻ തയ്യാർ

കാസർകോട്:ഡിസംബർ 26-ന് നടക്കുന്ന വലയ സൂര്യ ഗ്രഹണം നിരീക്ഷിക്കുവാൻ കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിൽ അംഗമായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി .സൂര്യ ഗ്രഹണം നിരീക്ഷിക്കുവാൻ നിരീക്ഷണ കണ്ണാടികളും വിദ്യാഭ്യാസ വകുപ്പ് സൗജന്യമായി വിതരണം ചെയ്‌തു.

ഡി.ഇ.ഒ നന്ദികേശൻ പരിശീലന പദ്ധതി ഉൽഘടനം ചെയ്‌തു. ഉഡുപ്പി പൂർണ പ്രജ്ഞ കോളേജ് ഡയറക്ടർ എ. പി.ഭട്ടിന്‍റെ നേതൃത്വത്തിലാണ് നിരീക്ഷണ കണ്ണാടി തയാറാക്കിയത് .ഗിഫ്റ്റഡ് ചിൽഡ്രൻ വിദ്യാഭ്യാസ ജില്ലാ കോ -ഓർഡിനേറ്റർ പി.എസ്‌ സന്തോഷ് കുമാർ ,ബി.കൃഷ്ണ വേണി ,എ.ജയദേവൻ ,അതുൽ ഭട്ട് എന്നിവര്‍ നേതൃത്വം നൽകി.

0Shares