വലയ സൂര്യഗ്രഹണം: അന്ധവിശ്വാസങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തി കാസർകോട് ജില്ലാ കളക്ടര്‍

  • Post category:news
  • Reading time:1 min read
You are currently viewing വലയ സൂര്യഗ്രഹണം: അന്ധവിശ്വാസങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തി കാസർകോട് ജില്ലാ കളക്ടര്‍

കാസർകോട്: ഗ്രഹണവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അന്ധവിശ്വാസങ്ങളെ പടിക്ക് പുറത്ത് നിര്‍ത്താന്‍ മുന്നിട്ട് ഇറങ്ങിയത് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ആണ്.കുട്ടമത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഗ്രഹണം നിരീക്ഷിക്കാന്‍ എത്തിയ കളക്ടര്‍,ഗ്രഹണം ആരംഭിച്ച ഉടന്‍ ഭക്ഷണം കഴിച്ചുകൊണ്ടാണ്,അന്ധവിശ്വാസങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തിയത്.

കൃഷി ശാസ്ത്രജ്ഞന്‍ കൂടിയ ജില്ലാ കളക്ടര്‍ ഗ്രഹണ സമയത്ത് ഭക്ഷിക്കാന്‍ തുടങ്ങിയതോടെ,ചുറ്റും കൂടിയവര്‍ക്ക് ആവേശമായി. ഇവരും സംഘാടകര്‍ നല്കിയ ഉപ്പുമാവും ബിസ്‌ക്കറ്റ് കഴിച്ച് അന്ധവിശ്വാസത്തെ തുരത്തി.

0Shares