വലംപിരി ശംഖിൻ്റെ പ്രചാരകരോട് എന്ത് പറയാന്‍; നടി ഊര്‍മ്മിള ഉണ്ണിക്കെതിരെ തുറന്നടിച്ച ദീപ നിശാന്തിൻ്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി

  • Post category:news
  • Reading time:3 mins read
You are currently viewing വലംപിരി ശംഖിൻ്റെ പ്രചാരകരോട് എന്ത് പറയാന്‍; നടി ഊര്‍മ്മിള ഉണ്ണിക്കെതിരെ തുറന്നടിച്ച ദീപ നിശാന്തിൻ്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി

കോഴിക്കോട്: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കണം എന്ന ആവശ്യം യോഗത്തില്‍ ഉന്നയിച്ച നടി ഊര്‍മ്മിള ഉണ്ണിക്കെതിരെ തുറന്നടിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ജൂലൈ ഒന്നാം തിയ്യതി കോഴിക്കോടു വെച്ച് നടക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അവളോടൊപ്പമല്ല !ഞാനും അവളാണ് എന്ന ബോധ്യത്തില്‍ നാളെ നമ്മളോരോരുത്തര്‍ക്കും ഇത് സംഭവിക്കാമെന്ന ബോധ്യത്തിലാണ് ഈ തീരുമാനമെന്നും ദീപ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ ഊര്‍മിള പങ്കെടുക്കുന്നുണ്ട്. സ്ത്രീകളുടെ രാത്രികാലയാത്രയെക്കുറിച്ച് ഊര്‍മിള പ്രസ്താവന നടത്തിയിരുന്നു. നമ്മുടെ പ്രിവിലേജുകളില്‍ നിന്നു കൊണ്ട് നമ്മളനുഭവിക്കുന്ന സൗകര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടെന്നു കരുതുന്ന വലം പിരി ശംഖിന്റെ ഭാഗ്യപ്രചാരകരോട് എനിക്കൊന്നും പറയാനുമില്ലെന്ന് ദീപ കുറിക്കുന്നു. ഊര്‍മ്മിള ആരുടെയോ ചട്ടുകമായതാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എങ്കിലും ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കൊപ്പമല്ല, പ്രതിയോടൊപ്പമാണ് തങ്ങളെന്ന് പറയാതെ പറഞ്ഞ എല്ലാവരുടേയും പ്രതിനിധിയാണ് ഊര്‍മ്മിള ഉണ്ണി. ഒരു മഹാമനുഷ്യന്റെ പേരിലുള്ള ഒരു പുരസ്‌കാരത്തെ എല്ലാ ആദരവോടും കൂടെ മനസാ സ്വീകരിക്കുന്നതോടൊപ്പം ആ ചടങ്ങില്‍ പങ്കെടുക്കുന്ന ഊര്‍മ്മിള ഉണ്ണി എന്ന വ്യക്തിയോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ഞാന്‍ മാറി നില്‍ക്കുന്നു. ഞാന്‍ പങ്കെടുത്തില്ലെങ്കിലും ആ ചടങ്ങിന് ഒന്നും സംഭവിക്കില്ല. പക്ഷേ ഞാന്‍ പങ്കെടുത്താല്‍ പ്രശ്‌നം എനിക്കു മാത്രമാണെന്ന് ദീപ പറയുന്നു. ഊര്‍മ്മിളയെ ബഹിഷ്‌കരിക്കാനാണ് ദീപ നിശാന്തിന്റെ തീരുമാനം.ഫേസ് ബുക്കിലെ പൂര്‍ണരൂപം

ജൂലൈ ഒന്നാം തിയ്യതി കോഴിക്കോടു വെച്ച് നടക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ നിന്ന് ഞാന്‍ വിട്ടു നില്‍ക്കുകയാണ്.ഒരു മഹാമനുഷ്യന്റെ പേരിലുള്ള ഒരു പുരസ്‌കാരത്തെ എല്ലാ ആദരവോടും കൂടെ മനസാ സ്വീകരിക്കുന്നതോടൊപ്പം ആ ചടങ്ങില്‍ പങ്കെടുക്കുന്ന ഊര്‍മ്മിള ഉണ്ണി എന്ന വ്യക്തിയോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ഞാന്‍ മാറി നില്‍ക്കുന്നു. ഞാന്‍ പങ്കെടുത്തില്ലെങ്കിലും ആ ചടങ്ങിന് ഒന്നും സംഭവിക്കില്ല. പക്ഷേ ഞാന്‍ പങ്കെടുത്താല്‍ പ്രശ്‌നം എനിക്കു മാത്രമാണ്.

കേരളത്തിലെ സ്ത്രീകളുടെ രാത്രിയാത്രാപ്രശ്‌നങ്ങളെപ്പറ്റി ഒരു ചര്‍ച്ചയില്‍ ഊര്‍മ്മിള ഉണ്ണി പറഞ്ഞതു കേട്ടിട്ടുണ്ട്,’കേരളത്തില്‍ അങ്ങനൊരു പ്രശ്‌നമേ ഇല്ല. ഇന്നലെ രാത്രി ചെന്നെയില്‍ നിന്ന് ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി. അവിടെ നിന്ന് ടാക്‌സി പിടിച്ച് വീട്ടിലെത്തി. ഒറ്റയ്ക്കായിരുന്നു യാത്ര. എനിക്കൊരു പ്രശ്‌നവുമുണ്ടായില്ല. എന്നെയാരും ഉപദ്രവിച്ചുമില്ല, ശല്യപ്പെടുത്തിയതുമില്ല!’ എന്ന്. അത്തരം കാഴ്ചപ്പാടുകളുള്ള ആളുകളില്‍ നിന്ന് ഞാന്‍ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. നമ്മുടെ പ്രിവിലേജുകളില്‍ നിന്നു കൊണ്ട് നമ്മളനുഭവിക്കുന്ന സൗകര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടെന്നു കരുതുന്ന വലം പിരി ശംഖിന്റെ ഭാഗ്യപ്രചാരകരോട് എനിക്കൊന്നും പറയാനുമില്ല.

അവളോടൊപ്പമല്ല !ഞാനും അവളാണ് എന്ന ബോധ്യത്തില്‍ നാളെ നമ്മളോരോരുത്തര്‍ക്കും ഇത് സംഭവിക്കാമെന്ന ബോധ്യത്തില്‍
ജോലിക്കു പോകുമ്പോഴോ മടങ്ങി വരുമ്പോഴോ ഒരു കാറ് അടുത്തുവന്നു നില്‍ക്കാമെന്നും ഡോറ് തുറന്ന് നമ്മെ വലിച്ചതിനകത്തേക്കിടാമെന്നും ജീവന്‍ എന്ന ഒറ്റ ലക്ഷ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ പല ഭീഷണികള്‍ക്കും വഴിപ്പെടാമെന്നും ഒക്കെയുള്ള ബോധ്യത്തില്‍ ,അത്തരം സംഭവങ്ങളെ നിസ്സാരവത്കരിക്കുന്ന വ്യക്തികളോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നു.’ ദിലീപിന്റെ വിഷയത്തില്‍ എന്താ തീരുമാനം ?’ എന്ന ഊര്‍മ്മിള ഉണ്ണിയുടെ ചോദ്യവും അതിനെത്തുടര്‍ന്ന് അവിടെയുണ്ടായ ആഹ്ലാദാതിരേകങ്ങളും അത്ര നിഷ്‌കളങ്കമായി കാണാനുള്ള വിശാലത എന്റെ ചെറിയ മനസ്സിനില്ല. എന്നോട് ക്ഷമിക്കുക.

എനിക്ക് എല്ലാവരേയും മാറ്റാനാവില്ല.
എന്റെ പ്രതിഷേധം എനിക്കിങ്ങനെയേ പ്രകടിപ്പിക്കാനാകൂ.

നേരത്തെ എടുത്ത തീരുമാനമാണ്. സംഘാടകരെ ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിട്ടുമുണ്ട്. അതൊരു വാര്‍ത്തയാക്കാനുള്ള ഉദ്ദേശം എനിക്കില്ലായിരുന്നു. പക്ഷേ രാവിലെ ചിലര്‍ പത്രവാര്‍ത്ത കണ്ട് വിളിക്കുന്നുണ്ട്. അന്വേഷിക്കുന്നുണ്ട്. അതു കൊണ്ടു മാത്രം ഇതിവിടെ അറിയിക്കുന്നു.

നന്ദി.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(29.06.2018)

ഇന്നത്തെ ചോദ്യം

നിരവധി നേതാക്കള്‍ക്ക് അന്ത്യ വിശ്രമമൊരുക്കിയ കടല്‍ത്തീരമേത്?

A) ശംഖ് മുഖം

B) പയ്യാമ്പലം

C) കാപ്പാട്

D) മുഴപ്പിലങ്ങാട്

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(29.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. ചാനല്‍ ആര്‍.ബി നല്‍കുന്ന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ആഴ്ചയില്‍ ഒരുദിവസം വിജയികള്‍ക്ക് സമ്മാനം നല്‍കും. വിജയികളായവര്‍ ഫോട്ടോയും അയക്കണം.

ഇന്നലെ (28.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ബ്രസീല്‍

വിജയി: മുഹമ്മദ് മുക്താര്‍ മുഫീര്‍, അര്‍ലടുക്ക, കാസര്‍കോട്.

0Shares