വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബസ് സ്റ്റാന്‍ഡ് പണിപൂര്‍ത്തിയാകുന്നില്ല; പതിനേഴാം വര്‍ഷവും നാട്ടുകാര്‍ പ്രാര്‍ഥനയായി പയം കുറ്റി നേര്‍ന്നു; ഇത് നടക്കുന്നത് കേരളത്തിലാണ്

  • Post category:news
  • Reading time:1 min read
You are currently viewing വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബസ് സ്റ്റാന്‍ഡ് പണിപൂര്‍ത്തിയാകുന്നില്ല; പതിനേഴാം വര്‍ഷവും നാട്ടുകാര്‍ പ്രാര്‍ഥനയായി പയം കുറ്റി നേര്‍ന്നു; ഇത് നടക്കുന്നത് കേരളത്തിലാണ്

കാഞ്ഞങ്ങാട്: നിര്‍മ്മാണം തുടങ്ങി പതിനേഴ് വര്‍ഷം പിന്നിട്ടിട്ടും ബസ് സ്റ്റാന്‍ഡ് പണി പൂര്‍ത്തിയാക്കാന്‍ നാട്ടുകാരുടെ പ്രാര്‍ഥനയായി പയം കുറ്റി നേര്‍ച്ച. ഇത് നടക്കുന്ന കേരളത്തിലെ കാഞ്ഞങ്ങാട്ട് മുന്‍സിപ്പാലിറ്റിയിലാണ്. ഇപ്പോള്‍ നഗരസഭയില്‍ ഭരണം കയ്യാളുന്നത് സി.പി.എം ആണെന്നാണ് മറ്റൊരു കാര്യം. ഇവിടെ തുടര്‍ച്ചയായി യു.ഡി.എഫും ഇക്കുറി എല്‍.ഡി.എഫുമാണ് ഭരിച്ചുവന്നിരുന്നത്. എന്നിട്ടും ബസ് സ്റ്റാന്‍ഡു തുറന്നുകൊടുക്കാന്‍ ഇരുമുന്നണിക്കുമായില്ല. അതിനായി നാട്ടുകാര്‍ക്ക് ഭക്തിമാര്‍ഗം അവലംബിക്കേണ്ടി വന്നുവെന്നതാണ് നേതാക്കളെ പരിഹാസ്യരാക്കുന്നത്. 2000 മുതലാണ് കക്ഷി രാഷട്രീയ ഭേദമന്യേ ജനങ്ങള്‍ ഒത്തുചേര്‍ന്ന് പയംകുറ്റി നേര്‍ച്ച നടത്തി വരുന്നത്. എത്ര നീണ്ടാം തങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. അതിനാലാണ് മുടക്കമില്ലാതെ പ്രാര്‍ഥനകളുമായി മുന്നോട്ട് പോകുന്നത്. ഈ വര്‍ഷം അവസാനം പൂര്‍ത്തിയാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക്് പൂര്‍ണപ്രതീക്ഷയില്ല. അങ്ങനെയെങ്കില്‍ വെള്ളാട്ടം കഴിപ്പിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഭരണസമിതികള്‍ മാറി മറിയുമ്പോഴും ഈ പ്രാര്‍ത്ഥന ഭംഗം വരാതെ തുടര്‍ന്ന് കൊണ്ടു പോവുകയാണ് നേതൃത്വം നല്‍കുന്ന ഒരു പറ്റം യുവാക്കള്‍. ജനകീയ കമ്മിറ്റിയാണ് പയംകുറ്റിയുടെ നടത്തിപ്പ്. പ്രാര്‍ത്ഥനയുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പയംകുറ്റിക്ക് രവി മടയന്‍ നേതൃത്വം നല്‍കി. ആള്‍മടയനായി ശ്യാമും ഭാസ്‌ക്കരനും ഉണ്ടായിരുന്നു. അശോകന്‍ ഐങ്ങോത്ത് (പ്രസിഡണ്ട്), കെ.ശശി (സെക്രട്ടറി), ടി.പി ഗംഗാധരന്‍ (ട്രഷറര്‍), വി.വി.കുമാരന്‍ (രക്ഷാധികാരി) എന്നിവരാണ് ജനകീയ കമ്മറ്റിയുടെ ഇപ്പോഴത്തെ ഭാരവാഹികള്‍.

0Shares