വര്‍ധിച്ചുവരുന്ന ഇന്ധനവില വര്‍ധന; ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് യാത്ര അനുവദിക്കില്ലെന്നു ബസുടമകള്‍

  • Post category:news
  • Reading time:1 min read
You are currently viewing വര്‍ധിച്ചുവരുന്ന ഇന്ധനവില വര്‍ധന; ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് യാത്ര അനുവദിക്കില്ലെന്നു ബസുടമകള്‍

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര ഇളവ് അവസാനിപ്പിക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍. ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് യാത്ര അനുവദിക്കില്ലെന്നും ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കമ്മിറ്റി. ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ബസ് ഉടമകള്‍. ഡീസല്‍ വില വര്‍ധനവ് കാരണം വ്യവസായം വലിയ പ്രതിസന്ധി നേരിടുന്നു. ബസ് ചാര്‍ജ് കൂട്ടണമെന്ന് ആവശ്യപ്പെടുന്നില്ല. ബസില്‍ 60 ശതമാനം യാത്രക്കാരും വിദ്യാര്‍ത്ഥികളാണ്. സര്‍ക്കാര്‍ യാതൊരു ആനുകൂല്യങ്ങളും നല്‍കാത്ത സാഹചര്യത്തില്‍ ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്നും ജൂണ്‍ ഒന്ന് മുതല്‍ എല്ലാ യാത്രക്കാരില്‍ നിന്നും മുഴുവന്‍ തുകയും ഈടാക്കുന്നും ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കമ്മിറ്റി വ്യക്തമാക്കി. 1966ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചു വിദ്യാര്‍ഥികള്‍ക്കു ബസുകളില്‍ കണ്‍സഷന്‍ കൊടുക്കേണ്ടതില്ലെന്നും ഒരു ബസില്‍ രണ്ട് തരത്തിലുള്ള നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാരിനു അധികാരമില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. വിദ്യാര്‍ഥികളെ ഇളവ് നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കണവെന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല തീരുമാനം ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് ബസ് ഉടമകള്‍.

0Shares