വര്‍ഗീയ-വനിതാ മതിലിനെതിരെ യു.ഡി.എഫ് വനിതകളുടെ മതേതര സംഗമം ശനിയാഴ്ച

  • Post category:news
  • Reading time:1 min read
You are currently viewing വര്‍ഗീയ-വനിതാ മതിലിനെതിരെ യു.ഡി.എഫ് വനിതകളുടെ മതേതര സംഗമം ശനിയാഴ്ച

കാസര്‍കോട്: ഐക്യ ജനാധിത്യ മുന്നണി വനിതാ ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച മൂന്നു മണിക്ക് കാഞ്ഞങ്ങാട്ട് മതേതര വനിതാ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്ത് നടക്കുന്ന സംഗമം ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ ഉദ്ഘാടനം ചെയ്യും. ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവരെയെല്ലാം തൊഴില്‍ നിഷേധത്തിന്റെയും ആനുകൂല്യ നിഷേധത്തിന്റെയും
പേരില്‍ ഭീഷണിപ്പെടുത്തിയാണ് വര്‍ഗീയ മതിലില്‍ അണിചേര്‍ക്കുന്നതെന്ന് അവര്‍ ആരോപിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങി എം.എല്‍.എമാര്‍ വരെ വനിതാ പ്രവര്‍ത്തകരെ പീഡിപ്പിച്ച കേസുകളില്‍ പ്രതികളായിരിക്കെ എങ്ങനെയാണ് സി.പി.എം സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയെന്നും നേതാക്കള്‍ ചോദിച്ചു.വിദ്വേഷത്തിന്റെ മതിലുകള്‍ നിര്‍മ്മിക്കാനല്ല സ്‌നേഹത്തിന്റെ പാലം നിര്‍മ്മിക്കാനാണ് മതേതര വനിതാസംഗമത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ വിവിധ സംഘടനാനേതാക്കള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ മതേതരത വനിതാ സംഗമത്തിന് നേതൃത്വം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം, മുന്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. നസീമ ടീച്ചര്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ഗീതാ കൃഷ്ണന്‍, ധന്യ സുരേഷ്, സീനത്ത് സതീശന്‍, ലക്ഷ്മി തമ്പാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares