വരള്‍ച്ചയില്‍ നിന്നും രക്ഷതേടാന്‍ പ്രാര്‍ത്ഥനയ്ക്കൊരുങ്ങി സൗദി; മഴയ്ക്കുവേണ്ടിയുള്ള ഇസ്തിസ്ഗ നിസ്‌ക്കാരത്തിനായി സൗദി രാജാവിന്റെ അഭ്യര്‍ത്ഥന

  • Post category:news
  • Reading time:1 min read
You are currently viewing വരള്‍ച്ചയില്‍ നിന്നും രക്ഷതേടാന്‍ പ്രാര്‍ത്ഥനയ്ക്കൊരുങ്ങി സൗദി; മഴയ്ക്കുവേണ്ടിയുള്ള ഇസ്തിസ്ഗ നിസ്‌ക്കാരത്തിനായി സൗദി രാജാവിന്റെ അഭ്യര്‍ത്ഥന

സൗദി: കടുത്ത വരള്ച്ചയ്ല്‍ നിന്നും രക്ഷനേടാന്‍ പ്രാര്‍ത്ഥനയ്ക്ക് ഒരുങ്ങുകയാണ് സൗദി അറേബ്യ. സ്വദേശി, വിദേശി വിത്യാസമില്ലാതെ ഏവരും പ്രാര്‍ത്ഥനയില്‍ പങ്ക് കൊള്ളണം. മഴയ്ക്കുവേണ്ടിയുള്ള ഇസ്തിസ്ഗ നിസ്‌ക്കാരത്തിനായി സൗദി രാജാവിന്റെ അഭ്യര്‍ത്ഥന. അടുത്ത തിങ്കളാഴ്ച പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കാനാണ് സല്‍മാന്‍ രാജാവിന്റെ അഭ്യര്‍ത്ഥന. വരള്‍ച്ച നേരിടുമ്പോള്‍ ഇസ്‌ലാം മതസ്ഥാപകന്‍ മുഹമ്മദ് നബിയുടെ കാലം മുതല്‍ നടത്തിവരാറുള്ളതാണ് ഇസ്തിസ്ഗ നിസ്‌ക്കാരം.

മഴയ്ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയായ ഇസ്തിസ്ഗ നിസ്‌ക്കാരം സൗദിയിലെ എല്ലാ പ്രവിശ്യകളിലും നടത്തുവാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. അടുത്ത തിങ്കളാഴ്ച ആറാം തീയ്യതി ഇസ്തിസ്ഗ പ്രാര്‍ത്ഥന നടത്തണമെന്നാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. രാജാവിന്റെ ആഹ്വാനം സൗദി റോയല്‍ കോര്‍ട്ടാണ് പ്രസ്ഥാവനയിലുടെ അറിയിച്ചത്. സൗദിയുടെ പല ഭാഗങ്ങളിലും വരള്‍ച്ചമൂലം കൃഷിക്കാരും മറ്റും കഷ്ടത നേരിടുന്നുണ്ട്. രാജ്യത്തെ എല്ലാ പ്രവിശ്യകളിലുമുള്ള പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രഭാതത്തിലാണ് മഴയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന നടക്കുക.

0Shares