വയനാട് ബാണാസുരസാഗര്‍ അണക്കെട്ടില്‍ തോണി മറിഞ്ഞ് നാലു പേരെ കാണാതായി

  • Post category:news
  • Reading time:1 min read
You are currently viewing വയനാട് ബാണാസുരസാഗര്‍ അണക്കെട്ടില്‍ തോണി മറിഞ്ഞ് നാലു പേരെ കാണാതായി


വയനാട്: വയനാട് ബാണാസുരസാഗര്‍ അണക്കെട്ടില്‍ തോണി മറിഞ്ഞ് നാലു പേരെ കാണാതായി. കോഴിക്കോട് തുഷാരഗിരി സ്വദേശികളായ സച്ചിന്‍, ബിനു, മെല്‍വിന്‍ , പ്രദേശവാസിയായ സിങ്കോണ എന്നിവരെയാണ് കാണാതായത്. രണ്ട് കൊട്ടത്തോണികളിലായായി എത്തിയ ഇവരുടെ തോണികൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 11.45ഓടെ മീൻ പിടിക്കാനായി എത്തിയ ഇവർക്ക് അതിനുള്ള അനുമതി ലഭിച്ചില്ല എങ്കിലും ഡാമിൽ ഇറങ്ങുകയായിരുന്നു.

അപകടം നടന്ന ഉടനെ മൂന്നുപേർ നീന്തി രക്ഷപെട്ടു. ശേഷിച്ചവരെയാണ് കാണാതാകുന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകട വിവരം പുറത്തറിഞ്ഞത്.കാണാതായവര്‍ക്കു വേണ്ടി വനംവകുപ്പും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.

0Shares