വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായി സംശയം; പൊലീസ് പരിശോധന നടത്തുന്നു

  • Post category:news
  • Reading time:1 min read
You are currently viewing വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായി സംശയം; പൊലീസ് പരിശോധന നടത്തുന്നു

വയനാട്: വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായി സൂചന. ആയുധ ധാരികളായ മൂന്നംഗ സംഘമാണ് എത്തിയതെന്നാണ് പ്രദേശവായികള്‍ പറയുന്നത്.സംഘം കോളേജ് കവാടത്തില്‍ പോസ്റ്ററുകല്‍ പതിച്ചതായും ഇവ നീക്കം ചെയ്താല്‍ സ്ഫോടനം നടക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സുരക്ഷാ ഉദ്യോഗസ്ഥനായ പ്രഭാകരന്‍ പറഞ്ഞു.ഗേറ്റിന് മുന്നില്‍ കണ്ടെത്തിയ പൊതി ബോംബ് സ്‌ക്വാഡ് പരിശോധിച്ചു.തന്റെ ഫോണ്‍ പിടിച്ചുവാങ്ങി പരിശോധിച്ചുവെന്നും പോവാന്‍ നേരം തിരിച്ചേല്‍പിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു. പ്രദേശത്ത് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്.

0Shares