
കോഴിക്കോട്: വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവര്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇപ്പോഴുള്ള മഴ രണ്ട് ദിവസം കൂടി മഴ തുടരാനുള്ള സാധ്യത കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്താണ് ദുരന്തനിവാരണസേന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടസാധ്യതകള്‍ കൂടി കണക്കിലെടുത്താണ് നടപടി. കനത്ത മഴയിൽ പലയിടത്തും ഉരുൾപൊട്ടി. വ്യാപകകൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്‌ഥാനത്ത് ഈ സീസണിൽ ഏറ്റവുമധികം ശരാശരി മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്.
