
ഉദുമ: കാസര്‍കോട് ജില്ലയിലെ പാക്കം പള്ളിപ്പുഴ പുലിക്കോടൻ തറവാട് താനത്തിങ്കൽ വയനാട്ടുകുലവൻ ദേവസ്ഥാനം തെയ്യംകെട്ടുത്സവത്തിന്‍റെ ലോഗോ പ്രകാശനം നടന്നു. ബേക്കൽ സബ് ഇൻസ്പെക്ടർ പി.അജിത് കുമാറാണ് ലോഗോ പ്രകാശനം ചെയ്തത്. അടുത്ത വര്‍ഷം മേയ് എട്ടു മുതൽ 10 വരെയാണ് തെയ്യംകെട്ടുത്സവം.

കഴിഞ്ഞ ദിവസം തറവാട്ടിൽ നടന്ന ചടങ്ങിൽ ആഘോഷക്കമ്മിറ്റി ചെയർമാൻ ശിവരാമൻ മേസ്ത്രി അരവത്ത് അധ്യക്ഷത വഹിച്ചു. പാലക്കുന്ന് കഴകം ഭഗവതിക്ഷേത്ര മുഖ്യകർമി സുനീഷ് പൂജാരി, സ്ഥാനികരായ രവീന്ദ്രൻ കാരണവർ, അശോകൻ വെളിച്ചപ്പാടൻ, വർക്കിങ് ചെയർമാൻ ഉദയമംഗലം സുകുമാരൻ, കോ ഓർഡിനേറ്റർ ബാലകൃഷ്ണൻ കണ്ണംവയൽ, പാലക്കുന്ന് കഴകം ഭഗവതിക്ഷേത്ര ഭരണസമിതി ട്രഷറർ കൃഷ്ണൻ ചട്ടഞ്ചാൽ, സി.എച്ച്.നാരായണൻ, തറവാട് കമ്മിറ്റി പ്രസിഡന്റ് രാമകൃഷ്ണൻ മൊയോലം, പാക്കം കണ്ണംവയൽ അമ്പലത്തിങ്കാൽ വൈകുണ്ഠഗിരി ക്ഷേത്രം പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ നായർ തുളിച്ചേരി തുടങ്ങിയവർ സംസാരിച്ചു.
