
കുറ്റിക്കോൽ (കാസർകോട്): വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവത്തിന് പരമ്പരാഗത നിർമ്മിതികൾക്ക് ഓലമെടയൽ സംഘടിപ്പിച്ചു. കുറ്റിക്കോൽ ചേലിട്ടുകാരൻ വീട്, തറവാട്, വയനാട്ട് കുലവൻ
തെയ്യം കെട്ട് മഹോത്സവത്തിന് കലവറ, ആനപ്പന്തൽ, അണിയറ, അടുക്കള തുടങ്ങിയവ നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഓലമെടയൽ. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസി പി.ജെ ഓലമെടഞ്ഞുകൊണ്ട് ഉദ്ഘാടനം ചെയ്തു.

ഈ വർഷം ഏപ്രിൽ മാസം 15 മുതൽ 19 വരെ യാണ് തെയ്യംകെട്ട് നടക്കുന്നത്. ചെയർമാൻ പി.ഗോപിനാഥൻ വെള്ളാല, കൺവീനർ കുഞ്ഞികൃഷ്ണൻ പനിച്ചിനിങ്ങാൽ, തുടങ്ങിയവർ സംസാരിച്ചു. ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രം സ്ഥാനികന്മാർ, മാതൃസമിതി അംഗങ്ങൾ, ക്ലബ്ബ് പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തറവാട്ടിലെ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

