
തോൽപ്പെട്ടി: വയനാട്ടിൽ സ്വകാര്യ ബസ് യാത്രക്കാരിൽ നിന്ന് 30 കിലോഗ്രാം സ്വർണം പിടികൂടി. തോൽപ്പെട്ടി ചെക്പോസ്റ്റിൽ രഹസ്യ വിവരത്തെ തുടർന്ന് സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് എക്സൈസ് ഇന്‍റലിജൻസ് വിഭാഗം സ്വർണം പിടിച്ചെടുത്തത്.

സംഭവത്തിൽ ബംഗളൂരു സ്വദേശികളായ ആറു പേരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടേക്ക് കൊണ്ടു പോവുകയായിരുന്നു സ്വർണം. സമാനരീതിയിൽ മുമ്പും സ്വർണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റഡിയിലായവർ മൊഴി നൽകിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ വിശദ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും. ബംഗളൂരുവിൽ നിന്നും എത്തുന്ന മറ്റ് വാഹനങ്ങളും എക്സൈസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
