വയനാട്ടിൽ ബാലഭവനിലെ ആണ്‍ കുട്ടികളെ പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ; കണ്ണൂർ സ്വദേശിയായ ആളെ പിടികൂടിയത് മംഗലാപുരത്തു നിന്ന്

  • Post category:news
  • Reading time:1 min read
You are currently viewing വയനാട്ടിൽ ബാലഭവനിലെ ആണ്‍ കുട്ടികളെ പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ; കണ്ണൂർ സ്വദേശിയായ ആളെ പിടികൂടിയത് മംഗലാപുരത്തു നിന്ന്


മംഗലാപുരം: വയനാട്ടിലെ മീനങ്ങാടിയിൽ ബാലഭവനിലെ ആണ്‍ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികന്‍ പൊലീസ് പിടിയില്‍. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫിനെയാണ് പോലീസ് മംഗലാപുരത്തുനിന്നും അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പുരോഹിതനെ മംഗലാപുരത്തെ ബന്ധുവിന്‍റെ തോട്ടത്തിൽ നിന്നാണ് പിടികൂടിയത്. പീഡനത്തിന് ഇരയായ രണ്ടു കുട്ടികളാണ് വൈദികനെതിരെ പരാതി നൽകിയത്. സ്കൂള്‍ അവധിക്കാലത്ത് വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആണ്‍കുട്ടികള്‍ മൊഴി നല്‍കിയത്.

2016-17 അധ്യയന വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം.വൈദികൻ ബാലഭവനിന്‍റെ ചുമതലയേൽക്കുമ്പോൾ അന്തേവാസികളായി 30 കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ, ഈ വർഷം കുട്ടികൾ പിരിഞ്ഞു പോയതിനെ തുടർന്ന് ബാലഭവന്‍ അടച്ചുപൂട്ടിയിരുന്നു. നാലു കുട്ടികൾ മാത്രമാണ് ബാലഭവനിലേക്ക് മടങ്ങിവരാൻ തയ്യാറായത്. ഈ സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

0Shares