കാഞ്ഞങ്ങാട്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ പത്ത് ഡോക്ടര്‍മാര്‍ അടങ്ങുന്ന റിലിഫ് ടീമിനെ അയക്കാന്‍ കാഞ്ഞങ്ങാട് ഐ.എം.എ ഹാളില്‍ ചേര്‍ന്ന കെ.ജി.എം.ഒ.എ ജില്ല ജനറല്‍ ബോഡി യോഗം തീരുമാനിച്ചു ഡോ.സുരേശന്‍ വി.ഡോ.ജമാല്‍ അഹ്മദ്, ഡോ. കായിത്തി, ഡോ.സുനില്‍ ചന്ദ്രന്‍ ,സോ.മനോജ്, ഡോ.സുകു, സോ റിജേഷ് മുഹമ്മദ് തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയില്‍ ഓണം അവധി സമയത്ത് ഓഗസ്റ്റ് 24 മുതലാണ് വയനാട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ ക്രമീകരിച്ചിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് വയനാട് ജില്ല നേതൃത്വവുമായും മാനന്തവാടി ജില്ലാ ആശുപത്രി സുപ്രണ്ടുമായും ബന്ധപ്പെട്ടിട്ടു. ആവശ്യം വരുകയാണെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരെ അയക്കാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.സുരേശന്‍ വി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജമാല്‍ അഹമ്മദ്, ജില്ലാ ട്രഷറര്‍ ഡോ.മുഹമ്മദ് റിയാസ്, ഡോ.മോഹനന്‍, ഡോ ഷമീമ, ഡോ. നിത്യാനന്ദ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
വയനാട്ടിലേക്ക് കാസര്‍കോടുനിന്നും കെ.ജി.എം.ഒ.എ വൈദ്യസംഘത്തെ അയക്കും