കണ്ണൂര്‍/ കാസര്‍കോട്: പ്രമുഖ മേത്ത നിര്‍മാണ വിതരണക്കാരായ സുള്‍ഫെക്സ് മാട്രസും ഗ്രീന്‍ സ്റ്റാര്‍ കാടങ്കോട് ചേര്‍ന്ന് വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു. കാടങ്കോട് പ്രദേശത്ത് നിന്നും സമാഹരിച്ച സാധന സാമഗ്രികളും ഭക്ഷ്യ വസ്തുക്കളുമാണ് ദുരിത ബാധിതര്‍ക്ക് എത്തിച്ചു നല്‍കിയത്.
ഗ്രീന്‍ സ്റ്റാര്‍ കാടങ്കോട് ക്ലബ് ഭാരവാഹികള്‍ വയനാട് ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ക്യാമ്പിലെ പ്രവര്‍ത്തനങ്ങളില്‍ സജീവ സഹകരണം ഉറപ്പാക്കുകയും ചെയ്തു.
കാസര്‍കോട് ജില്ലയില്‍ നിന്നുമാത്രം നിരവധി സന്നദ്ധ സംഘടനകളാണ് വയനാട് അടക്കമുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനസാമഗ്രികള്‍ എത്തിക്കുന്നത്. നിരവധി സ്ഥാപനങ്ങളും ഇതില്‍ പങ്കാളികളാവുകയാണ്.