കാസർകോട്: ജില്ലാ ബാങ്ക് ജീവനക്കാരി ബീനയുടെ പരാതിയില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വനിതാ മതിലില്‍ പങ്കെടുത്തതിൻ്റെ വിരോധത്തില്‍ ബീനയുടെ വീടിനു നേരെ അക്രമം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. കുഡ്‌ലുവിലെ വിജേഷ് (33), ചൗക്കി കെ.കെ പുറത്തെ ഷാനിദ് (21) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ടൗണ്‍ പോലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അക്രമമുണ്ടായത്. കല്ലേറില്‍ വീടിൻ്റെ അടുക്കള ഭാഗത്തെ ജനല്‍ ഗ്ലാസും ആള്‍ട്ടോ കാറിൻ്റെ ചില്ലും തകര്‍ന്നിരുന്നു.
വനിതാ മതിലില്‍ പങ്കെടുത്തതിൻ്റെ വിരോധം തീർക്കാൻ വീടിനു നേരെ കല്ലെറിഞ്ഞു; രണ്ടുപേർ അറസ്റ്റില്‍