
കോയമ്പത്തൂര്‍: വിദ്യാര്‍ത്ഥി സമരത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പരസ്യമായി അപമാനിച്ചു. സീറ്റ് ലഭിക്കാതിരുന്ന അനിത എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ വനിതാ പോലീസിന്റെ മാറിടത്തില്‍ കയറി പിടിച്ചത്. വനിതാ പോലീസ് ഉദ്യോഗസ്ഥയെ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സമരത്തിനെത്തിയ വിദ്യാര്‍ത്ഥികളിലാരോ ആണ് വനിതാ പോലീസിനെ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും നീറ്റ് പരീക്ഷ കാരണം എംബിബിഎസിന് സീറ്റ് ലഭിക്കാതിരുന്ന അനിത എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്. കോയമ്പത്തൂരിലും വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ സമരത്തിനിടെയാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ അപമാനിക്കാന്‍ ശ്രമിച്ചത്. സമരം ചെയ്ത വിദ്യാര്‍ത്ഥികളെ റോഡില്‍ നിന്നും അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് കോയമ്പത്തൂര്‍ അസിസ്റ്റന്റ് കമ്മീഷണറാണ് വനിതാ എസ്‌ഐയുടെ മാറിടത്തില്‍ കയറി പിടിച്ചത്.
https://www.youtube.com/watch?v=FOYcCW9PHbg
ഈസമയം രണ്ട് വിദ്യാര്‍ഥിനികള്‍ ചിത്രം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥ കമ്മീഷണറുടെ കൈ തട്ടിമാറ്റാന്‍ പലതവണ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ സംഭവത്തിന് പിന്നില്‍ തനിക്ക് മറ്റു ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും, വനിതാ പോലീസ് ഉദ്യോഗസ്ഥയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് കോയമ്പത്തൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജയറാം പ്രതികരിച്ചത്. പ്രക്ഷുബ്ദരായ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങള്‍ വീണ്ടും വീണ്ടും കാണിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ജയറാം പറഞ്ഞു.
