
കാസർകോട്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ 2017-18 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബസ് സ്റ്റാൻറിൽ നിർമ്മിച്ച മുലയൂട്ട് കേന്ദ്രത്തിൻ്റെ ഉൽഘാടനം വനിതാ ദിനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി ഫൗസിയ നിർവ്വഹിച്ചു.

വൈസ് പ്രസിഡണ്ട് എൻ.സുഗുമാരൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിററി ചെയർമാൻ വി.കെ.ബാവ സ്വാഗതം പാഞ്ഞു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സമാരായ എ.ജി സറീന, കെ.റീത്ത വാർഡ് മെമ്പർ എം.കെ കുഞ്ഞികൃഷ്ണൻ അസിസ്റ്റന്റ് എൻജിനിയർ ശ്രീമതി എം.കെ ശ്രുതി, സെക്രട്ടറി രാഹുൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
