
വട്ടിയൂര്‍ക്കാവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് ലീഡ് ചെയ്യുന്നു. മൂന്നാം റൌണ്ടില്‍ 4369 വോട്ടുകള്‍ക്കാണ് പ്രശാന്ത് ലീഡ് ചെയ്യുന്നത്. കെ. മോഹന്‍കുമാറാണ് ഇവിടുത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ന്ലവില്‍ മൂന്നിടത്ത് യു.ഡി.എഫ് ലീഡ് ചെയ്യുന്നു. എറണാകുളം, മഞ്ചേശ്വരം, അരൂര്‍ എന്നീ മണ്ഡലങ്ങളിലാണ് യു.ഡി.എഫ് മുന്നില്‍. എറണാകുളത്ത് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എന്‍.ഡി.എ ദുര്‍ബ്ബലമായ ലീഡുണ്ടായിരുന്നെങ്കിലും പിന്നീട് മൂന്നാമത് എത്തി. ഒരു മണ്ഡലത്തിലും ബി.ജെ.പി ചിത്രത്തില്‍ പോലും ഇല്ലാത്ത അവസ്ഥയിലാണ്.
