വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ ആരോടും സീറ്റ് ചോദിച്ചിട്ടില്ല; എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്: പത്മജ വേണുഗോപാൽ

  • Post category:news
  • Reading time:1 min read
You are currently viewing വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ ആരോടും സീറ്റ് ചോദിച്ചിട്ടില്ല; എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്: പത്മജ വേണുഗോപാൽ

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താന്‍ ആരോടും സീറ്റ് ചോദിച്ചിട്ടില്ലെന്നും കെ മുരളീധരന്‍റെ പ്രസ്താവന എന്തു കൊണ്ടാണെന്ന് മനസിലായില്ലെന്നും പത്മജ വേണുഗോപാല്‍. മത്സരിക്കുന്ന കാര്യത്തെ കുറിച്ച് തന്നോട് ആരും ചോദിക്കുകയോ, താനാരോടും പറയുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ കുറച്ചു കാലമായി തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരികയാണ്. എന്നാല്‍, തിരുവനന്തപുരത്തെ പ്രവര്‍ത്തകരുമായൊക്കെ നല്ല ബന്ധമാണുള്ളത്. അങ്ങനെ വന്നതായിരിക്കാം പേര്, പത്മജ പറഞ്ഞു.

തന്‍റെ പേര് വന്നതില്‍ സന്തോഷം. എന്നാല്‍, ആരും തന്നോട് ഇതു വരെ ഇക്കാര്യം സംസാരിച്ചിട്ടേയില്ല. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കേണ്ടതില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞത് എന്ത് സാഹചര്യത്തിലാണെന്നറിയില്ല. കുടുംബാധിപത്യം എന്ന് മുരളിയേട്ടന്‍ പറഞ്ഞതെന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലായില്ല. അതൊന്നും ഇന്നത്തെ കാലത്ത് വലിയ കാര്യമല്ല. അതു കൊണ്ടൊന്നുമല്ല. ഞാന്‍ വേറെ ഒരു വ്യക്തിയാണ്. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്, പത്മജ വ്യക്തമാക്കി.

0Shares