വടക്കെ ഇന്ത്യന്‍ മോഡല്‍ ക്രൂരത കേരളത്തിലും; യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing വടക്കെ ഇന്ത്യന്‍ മോഡല്‍ ക്രൂരത കേരളത്തിലും; യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു.

തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും സദാചാരഗുണ്ടകളുടെ അഴിഞ്ഞാട്ടം. യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലിചതച്ചിന് ശേഷം, ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു സംഘം ആളുകളാണ് പള്ളിപ്പറമ്പില്‍ സലാം(47) എന്നയാളെ ക്രൂരമായി തല്ലിചതച്ചത്.

അഴിക്കോട് മേനോന്‍ നഗറിലാണ് വടക്കെ ഇന്ത്യന്‍ മോഡലില്‍ മാത്രം കാണുന്ന ശിക്ഷാരീതി നടപ്പിലാക്കിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ചാണ് സദാചാര ഗുണ്ടകള്‍ ഇയാളെ മര്‍ദ്ദിച്ചത്. പൂര്‍ണമായും വിവസ്ത്രനാക്കിയ ഇയാളെ കൈകള്‍ പോസ്റ്റില്‍   കെട്ടിയിട്ട ശേഷം മണിക്കൂറുകളോളം അക്രമികള്‍ മര്‍ദ്ദിക്കുകയായിരുന്നു. മുഖത്ത് ഗുരുതരമായി പരുക്കേറ്റ ഇയാളെ പോലീസ് എത്തിയാണ് മോചിപ്പിച്ചത്. സലാമിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0Shares