തൃശ്ശൂര്‍: സി.പി.എം കൗണ്‍സിലറും സുഹൃത്തുക്കളും പീഡിപ്പിച്ചതായി തൃശൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ ആരോപണം. കേസ്സിലെ പ്രതിയായ
വടക്കാഞ്ചേരി നഗര സഭാ കൗണ്‍സിലര്‍ ജയന്തന്റെ രാജി ആവശ്യപ്പെട്ട് വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്ത
ഹര്‍ത്താല്‍ തുടരുകയാണ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

കൂട്ട ബലാത്സംഗ കേസിലെ പ്രതിപ്രതിയായ വടക്കാഞ്ചേരി നഗര സഭാ കൗണ്‍സിലര്‍ ജയന്തന പുറമേ സുഹൃത്തുക്കളായ ജനീഷ്, ഷിബു, ബിനീഷ് എന്നിവരാണ് അയാളെപ്പമുണ്ടായിരുന്നതെന്നും മാനഭംഗത്തിനിരയായ യുവതി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.