വടക്കാഞ്ചേരിയില്‍ ആകാശത്ത് തീഗോളം; ഒപ്പം, പൂമല അണക്കെട്ടിലെ വെള്ളത്തിനു നിറം മാറ്റവും; കാരണം എന്തെന്ന് ഔദ്യേഗിക സ്ഥിരീകരണമാകാതെ ആശങ്കയോടെ നാട്ടുകാര്‍

  • Post category:news
  • Reading time:1 min read
You are currently viewing വടക്കാഞ്ചേരിയില്‍ ആകാശത്ത് തീഗോളം; ഒപ്പം, പൂമല അണക്കെട്ടിലെ വെള്ളത്തിനു നിറം മാറ്റവും; കാരണം എന്തെന്ന് ഔദ്യേഗിക സ്ഥിരീകരണമാകാതെ ആശങ്കയോടെ നാട്ടുകാര്‍

വടക്കാഞ്ചേരി: ആകാശത്തു തീവ്രമായ തീഗോളം. വടക്കാഞ്ചേരി മേഖലയിലാണ് ആകാശത്തു നിന്ന് അഗ്നി പടര്‍ന്ന് അജ്ഞാത വസ്തു ഭൂമിയിലേയ്ക്ക് പതിക്കുമെന്നു തോന്നുന്ന വിധത്തില്‍ അഗ്നി പടര്‍ന്നത്. മിനിറ്റുകളോളം ഈ പ്രതിഭാസം തുടര്‍ന്നു. ഇതോടെ പ്രദേശവാസികള്‍ അങ്കലാപ്പിലായി. ഇതിനിടയില്‍ പൂമല അണക്കെട്ടിലെ വെള്ളത്തിനു നിറഭേദം കണ്ടുവെന്ന വാര്‍ത്തയും വന്നു. സന്ധ്യയോടടുത്താണു സംഭവം. അതുകൊണ്ടു തന്നെ വെളിച്ചം വ്യക്തമായി കാണമായിരുന്നു. നിരവധി പേര്‍ ഇതു മൊബൈല്‍ ക്യാമറിയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ആകാശത്തു നിന്ന് ഉല്‍ക്ക പോലെ എന്തെങ്കിലും വസ്തു കത്തിയമര്‍ന്ന് ഈ മേഖയില്‍ പതിച്ചതാണോ എന്ന ആശങ്കയിലാണ് ജനം. ഈ വസ്തു പതിച്ചതു ഡാമിലായതു കൊണ്ടാണു ഡാമിലെ വെള്ളത്തിനു നിറവ്യത്യാസം ഉണ്ടായത് എന്നും ചിലർ പറഞ്ഞു. എന്നാല്‍ ഇത്തരം കാര്യങ്ങൾക്ക് ഔദ്യേഗിക സ്ഥിരീകരണമായിട്ടില്ല.

0Shares