വടകര മണ്ഡലത്തിലെ സി.പി.എം വിമത സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിന് വെട്ടേറ്റു

  • Post category:news
  • Reading time:1 min read
You are currently viewing വടകര മണ്ഡലത്തിലെ സി.പി.എം വിമത സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിന് വെട്ടേറ്റു

തലശേരി: വടകര ലോക്‌സഭാ മണ്ഡലത്തിലെ സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥി. സി.ഒ.ടി നസീറിന് വെട്ടേറ്റു. തലശേരി പുതിയ സ്റ്റാൻഡ് പരിസരത്തു വച്ചാണ് വെട്ടേറ്റത്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത് എന്ന് നസീർ പൊലീസിന് മൊഴി നൽകി.

ഇതിനുമുൻപും സി.ഒ .ടി നസീറിന് നേരെ അക്രമം നടന്നിട്ടുണ്ട്. മുന്‍പ് വടകര മേപ്പയൂരില്‍ വച്ചാണ് ആക്രമണം നടന്നത്.അന്ന് സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് സി.ഒ.ടി നസീര്‍ പറഞ്ഞിരുന്നു.
മുന്‍ സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ തലശ്ശരി നഗരസഭാംഗവുമായിരുന്നു സി.ഒ.ടി നസീര്‍. മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതികൂടിയാണ് സി. ഒ. ടി നസീര്‍. മാറ്റി കുത്തിയാല്‍ മാറ്റം കാണാം എന്ന പ്രചരണവാക്യത്തോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു സി.ഒ.ടി നസീര്‍ മത്സരിച്ചിരുന്നത്. മുൻപ് ആശയപരമായ ഭിന്നതകള്‍ കാരണം നസീര്‍ പാര്‍ട്ടി വിടുകയായിരുന്നു.

0Shares