കോഴിക്കോട്: ജില്ലയിലെ വടകര നിയോജക മണ്ഡലത്തില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം. ആര്.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. അടുത്തകാലങ്ങളിലായി വടകരയില്‍ ആര്.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ് ഉണ്ടായിരുന്നു. ഇന്നലെ വടകരയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ചോളം വയല്‍ ശ്രീജേഷിന്റെ വീടിന് നേരെ ബോംബേറുണ്ടായി.
രണ്ട് ദിവസം മുമ്പ് വടകരയില്‍ തന്നെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലകൃഷ്ണന്റെ വീടിന് നേരെയും ബോംബേറ് ഉണ്ടായിരുന്നു. അക്രമത്തില്‍ വീടിന്റെ മുകള്‍ നിലയിലെ വാതിലും മറ്റും തകര്‍ന്നു. ബി.ജെ.പിയാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചിരുന്നു. അതിന് മുമ്പ് യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെയും ബോംബേറുണ്ടായിരുന്നു.
വടകരയില്‍ തിങ്കളാഴ്ച ബി.ജെ.പി ഹര്‍ത്താല്‍