വടകരയിലും കൊല്ലത്തും വോട്ടുചോര്‍ച്ചയുണ്ടായി പ്രാഥമിക വിലയിരുത്തലുമായി ബി.ജെ.പി

  • Post category:news
  • Reading time:1 min read
You are currently viewing വടകരയിലും കൊല്ലത്തും വോട്ടുചോര്‍ച്ചയുണ്ടായി പ്രാഥമിക വിലയിരുത്തലുമായി ബി.ജെ.പി

വടകരയിലും കൊല്ലത്തും വോട്ടുചോര്‍ച്ചയുണ്ടായെന്ന പ്രാഥമിക വിലയിരുത്തലില്‍ ബി.ജെ.പി. പോളിങ് വിലയിരുത്താന്‍ ബി.ജെ.പി ഭാരവാഹി യോഗം നാളെ കൊച്ചിയില്‍ ചേരും. ബി.ജെ.പി അനുകൂല വോട്ടുകള്‍ പി. ജയരാജനെതിരെ പോള്‍ ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. വടകരയില്‍ വോട്ടു ചോര്‍ച്ചയുണ്ടായെന്നാണു പാര്‍ലമെന്റ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊച്ചിയില്‍ നടക്കുന്ന ഭാരവാഹി യോഗത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയ്ക്കെടുക്കും. കോര്‍കമ്മിറ്റി യോഗത്തിനു ശേഷമായിരിക്കും ഭാരവാഹി യോഗം ചേരുക. അതേ സമയം ബി.ജെ.പിയിൽ മുരളീധരനായി വലിയ രീതിയിൽ വോട്ട് മറച്ചിട്ടുണ്ടെന്ന വിമർശനം ശക്തമാണ്. വോട്ട് മറയ്ക്കാൻ നേതൃത്വം ഇടപ്പെട്ട് നടത്തിയ നീക്കമാണ് വോട്ട് വടകരയിൽ വലിയ രീതിയിൽ കുറയാൻ കാരണമെന്നാണ് താഴെ തലത്തിൽ നിന്നുള്ള വിമർശനം.

വടകര പോലെ തന്നെ കൊല്ലത്ത് നടത്ത വോട്ട് കച്ചവടവും നാളെ നടക്കുന്ന യോ​ഗത്തിൽ ഉയരും. വടകരയിലെ വീഴ്ച സമ്മതിക്കേണ്ടി വന്നാലും കൊല്ലത്ത് വോട്ട് ചോർത്തി നൽകിയെന്ന വിമർശനത്തിനെ നേരിടാനാണ് ബി.ജെ.പിയിലെ തീരുമാനം. പ്രേമചന്ദ്രൻ ബി.ജെ.പി തങ്ങളുടെ പാളയത്തിലേയ്ക്ക് ലക്ഷ്യം വച്ചിട്ടുള്ള യു.ഡി.എഫ് നേതാക്കളിൽ പ്രധാനിയാണ്. ആർ.എസ്പിയുടെ ഏക സ്ഥാനാർഥിയാണ് പ്രേമ ചന്ദ്രൻ. കൂറ് മാറിയാലും ഒപ്പം പാർട്ടി കൂടിവരുമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടൽ.അതേ സമയം വോട്ട് മറച്ചതിനോട് യോജിപ്പില്ലാത ഒരു പക്ഷം യോ​ഗത്തിൽ ശ്രീധരൻപ്പിള്ളയ്ക്കെതിരെ രം​ഗത്ത് വരുമെന്ന് ഉറപ്പാണ്.

0Shares