ലൗ ജിഹാദ്; കേരളത്തിലെ മുഴുവന്‍ അന്വേഷണ വിവരങ്ങളും എന്‍. ഐ. എക്ക് കൈമാറണമെന്ന് സുപ്രീംകോടതി

  • Post category:news
  • Reading time:1 min read
You are currently viewing ലൗ ജിഹാദ്; കേരളത്തിലെ മുഴുവന്‍ അന്വേഷണ വിവരങ്ങളും എന്‍. ഐ. എക്ക് കൈമാറണമെന്ന് സുപ്രീംകോടതി


ന്യൂഡൽഹി: ലൗ ജിഹാദ് കേസുകളില്‍ കേരളം നടത്തിയ മുഴുവന്‍ വിവരങ്ങളും ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. അഖില അശോക്‌ എന്ന യുവതിയുമായുള്ള തന്‍റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തു ശാഹിര്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അഖിലയുടെ അച്ഛന്‍ നല്‍കിയ പരാതിയും കോടതി പരിഗണിച്ചു. ചീഫ്ജസ്റ്റിസ് ജെ. എസ്. കഹാര്‍,ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേരള പോലീസിനോട് അന്വേഷണ വിവരങ്ങള്‍ മുഴുവന്‍ കൈമാറാന്‍ നിര്‍ദേശിച്ചത്. കോടതി ലൌവ്‌ ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചതിനെ അഡ്വ: ബീരാന്‍ എതിര്‍ത്തു.

കോടതിക്ക് പെണ്‍കുട്ടിയോട് വിവാഹത്തെകുറിച്ച് ചോദിക്കാം എന്നും അവര്‍ പറയുന്നതില്‍ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കിലോ കേരള പോലീസിന്റെ അന്വേഷണത്തില്‍ എന്തെങ്കിലും സംശയം തോന്നിയാലോ.കോടതിക്ക് ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കാം എന്നും വാദിച്ചു.കേരളത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ പോലീസ് വീഴ്ച വരുത്തിയതും തുടര്‍ന്ന് കോടതി പോലീസ് സൂപ്രണ്ട്‌നോട്‌ നേരിട്ട് കേസില്‍ മേല്‍നോട്ടം വഹിക്കാന്‍ ആവശ്യപ്പെട്ടതും എന്‍. ഐ. എക്ക് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി നിര്‍ദേശിച്ചപോലെ കേസ് അന്വേഷിക്കണമെങ്കില്‍ രേഖകള്‍ ലഭിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.ഇതിനാണ് കോടതി അനുമതി നല്‍കിയത്.

0Shares