ലൗജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

  • Post category:news
  • Reading time:1 min read
You are currently viewing ലൗജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

കോട്ടയം: ഹാദിയക്ക് സുരക്ഷാ ഭീഷണിയില്ലെന്നും ഇപ്പോള്‍ അവള്‍ സന്തോഷവതിയുമാണെന്നും ദേശീയ വനിതാ കമ്മീഷന്‍. കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ വൈക്കത്തെ വീട്ടിലെത്തി ഹാദിയയെ നേരില്‍ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഈ മാസം 27ന് കോടതിയില്‍ ഹാജരാകാന്‍ ഹാദിയ തയ്യാറായിരിക്കുകയാണ്. ലവ് ജിഹാദ് അല്ല നിര്‍ബന്ധിത മത പരിവര്‍ത്തനമാണ് നടന്നതെന്നും ഹാദിയയുടെ നിലപാടു സംബന്ധിച്ച യാതൊന്നും ചര്‍ച്ചയായില്ലെന്നും 27നു കോടതിയില്‍ ഹാജരാകുമ്പോള്‍ ഹാദിയ സ്വന്തം നിലപാടു വ്യക്തമാക്കുമെന്നും മാധ്യമങ്ങള്‍ ആരോപിക്കുന്നത് പോലെ ഹാദിയ വിഷയത്തില്‍ മാനുഷ്യാവകാശ ലംഘനങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും രേഖ ശര്‍മ പറഞ്ഞു. ഹാദിയ ചിരിക്കുന്ന മൊബൈലില്‍ പകര്‍ത്തിയ ചിത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു വനിതാകമ്മീഷന്‍ അധ്യക്ഷ നിലപാട് വ്യക്തമാക്കിയത്. രേഖ ശര്‍മ ഹാദിയയുമായി നടത്തിയ കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്നു.മൂന്നു ദിവസ സന്ദര്‍ശനത്തിനായാണ് രേഖാ ശര്‍മ കേരളത്തിലെത്തിയത്. മുന്‍വിധികളൊന്നുമില്ലാതെ വീട്ടിലെത്തി ഹാദിയക്കും കുടുംബത്തിനും പറയാനുള്ളത് കേള്‍ക്കുമെന്നും മാധ്യമ വാര്‍ത്തകളുടേയും ഹാദിയ സംസാരിക്കുന്ന ദൃശ്യങ്ങള്‍ കണ്ടതിന്റെയും അടിസ്ഥാനത്തിലാണ് സന്ദര്‍ശനമെന്നും രേഖ ശര്‍മ പറഞ്ഞിരുന്നു. മൂന്ന് ദിവസം കേരളത്തിലുള്ള രേഖ ശര്‍മ നിമിഷ ഫാത്തിമയുടെ അമ്മയേയും സന്ദര്‍ശിക്കും. ചൊവ്വാഴ്ച കോഴിക്കോടും ബുധനാഴ്ച തിരുവനന്തപുരത്തും ദേശീയ വനിതാ കമ്മീഷന്‍ സിറ്റിങ് നടത്തുന്നുണ്ട്. പരാതിയുള്ള ആര്‍ക്കും തന്നെ നേരിട്ട് കാണാമെന്ന് രേഖ ശര്‍മ്മ പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിയുമായും അവര്‍ കൂടിക്കാഴ്ച നടത്തും.
എന്നാല്‍ തൃപ്പൂണിത്തുറയിലേത് അടക്കമുള്ള വിവാദ മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കില്ല.

0Shares