ലോഡ്ജില്‍ താമസിച്ച് തട്ടിയെടുത്തത് ഉടമയുടെ ലക്ഷം രൂപയും ഇന്നോവ കാറും; താമസിച്ച വാടകയും നല്‍കാതെ മുങ്ങിയ വിദ്യാനഗര്‍ സ്വദേശിക്ക് മൂന്നു ഭാര്യമാര്‍; യുവാവിനെ പോലിസ് പൊക്കിയത് നാടകീയമായി

  • Post category:news
  • Reading time:1 min read
You are currently viewing ലോഡ്ജില്‍ താമസിച്ച് തട്ടിയെടുത്തത് ഉടമയുടെ ലക്ഷം രൂപയും ഇന്നോവ കാറും; താമസിച്ച വാടകയും നല്‍കാതെ മുങ്ങിയ വിദ്യാനഗര്‍ സ്വദേശിക്ക് മൂന്നു ഭാര്യമാര്‍; യുവാവിനെ പോലിസ് പൊക്കിയത് നാടകീയമായി

കാസര്‍കോട്: ലോഡ്ജ് ഉടമയെ കബളിപ്പിച്ച് മൂന്നുലക്ഷം രൂപയും ഇന്നോവ കാറുമായി കടന്നു കളഞ്ഞ യുവാവ് അറസ്റ്റില്‍. വിദ്യാനഗര്‍ ഐ.ടി റോഡിലെ കാലിക്കറ്റ് ഹൗസില്‍ മുഹമ്മദ് ഷൈവാദ് ബാജിസന്‍ സുഹൈല്‍ (24) ആണ് അറസ്റ്റിലായത്. കുറ്റിപ്പുറത്തു താമസിച്ചു വരുന്നതായി യുവാവിനെ ക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്.ഐ മാരായ പി.അജിത്ത് കുമാര്‍ കെ.പി.വി.രാജീവന്‍ എന്നിവര്‍ അറസ്റ്റു ചെയ്ത് കാസര്‍കോട്ടെത്തിക്കുകയായിരുന്നു. കാസര്‍കോട് പഴയ ബസ്സ്റ്റാന്റിലെ എമിറേറ്റ്സ് റീജന്‍സി ഉടമ ആലംപാടി, റഹ്മാനിയ നഗറിലെ ഹമീദലിയുടെ പരാതി പ്രകാരമാണ് കേസ്. 2016 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. 2016 നവംബര്‍ മുതല്‍ ഡിസംബര്‍ വരെ ഒരു മാസക്കാലം ലോഡ്ജില്‍ താമസിച്ചാണ് തട്ടിപ്പ് നടത്തിയത്. മംഗളൂരുവില്‍ ഹോട്ടല്‍ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞാണ് ഹമീദലിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ കൈക്കലാക്കിയത്. പിന്നാലെ ബിസിനസ് ആവശ്യത്തിനാണെന്ന് പറഞ്ഞ് ഇന്നോവ കാറും കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ലോഡ്ജില്‍ താമസിച്ച വകയില്‍ 90,000 രൂപയും നല്‍കാനുണ്ടെന്നും ഹമീദലി പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഉബൈദുള്ള എന്നു പേരുള്ള കൂട്ടുപ്രതി കൂടി ഉള്ളതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിക്കു മൂന്നു ഭാര്യമാര്‍ ഉള്ളതായി പൊലീസ് പറഞ്ഞു. സമാന രീതിയിലുള്ള മറ്റേതെങ്കിലും കേസുമായി ബന്ധം ഉണ്ടോയെന്നു അന്വേഷിച്ചു വരുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

0Shares