
ചെർക്കള: ലോക ജല ദിനാചരണത്തിൻ്റെ ഭാഗമായി നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ നൻമ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ ക്യാമ്പസിൽ പറവകൾക്ക് തണ്ണീർ കുടം ഒരുക്കി. കടുത്ത വേനലിൽ ജല സംഭരണികളിലും മറ്റും വെള്ളം വറ്റി വരണ്ടതിനാൽ പക്ഷികൾക്ക് ദാഹജലം നൽകുന്നതിനാണ് തണ്ണീർ കുടം ഒരുക്കുന്നത്. പദ്ധതി സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം ഉൽഘാടനം ചെയ്തു.

എല്ലാ ദിവസവും സ്കൂൾ അധികൃതർ തണ്ണീർ കുടത്തിൽ വെള്ളമുണ്ടെന്ന് ഉറപ്പ് വരുത്തും. വേനലിൽ മാനുഷരെന്നപോലെ പക്ഷികൾക്കും മൃഗങ്ങൾക്കും കുടിവെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാവരും മുന്നോട്ട് വരണമെന്ന് സ്കൂൾ ക്യാമ്പസിൽ ഒരുക്കിയ തണ്ണീർ കുടത്തിൽ വെള്ളം നിറച്ചുകൊണ്ട് സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം പറഞ്ഞു. നന്മ ക്ലബ് കോ-ഓർഡിനേറ്റർ പിങ്കലാക്ഷി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി രമ ടീച്ചർ, ഏലിയാമ്മ ടീച്ചർ, ഗീത ടീച്ചർ, ജയരാജൻ മാസ്റ്റർ, ആഷിഖ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
