
ചെർക്കള / കാസർകോട്: ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ന്യൂ ബേവിഞ്ച സഹൃദയ വേദിയുടെ സഹകരണത്തോടെ ചെർക്കള വി.കെ പാറയിൽ വെച്ച് ലോക എയ്ഡ്സ് ദിനാചരണം നടത്തി. ഇതിന്‍റെ ഭാഗമായി പൊതുയോഗം,ബോധവത്ക്കരണക്ലാസ്സ്,റെഡ് റിബൺ ധരിക്കൽ,ലൈറ്റ്ലാംബിംഗ് എന്നിവ നടത്തി.

പരിപാടിയുടെ ഉദ്ഘാടനം ചെങ്കള ഗ്രാമപഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് ഹാജി നിര്‍വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ താഹിർ അധ്യക്ഷം വഹിച്ചപ്പോൾ ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫ് എയ്ഡ്സ്ദിന സന്ദേശം നൽകി. ടി.എം സമീർ സ്വാഗതം പറഞ്ഞു.

ക്ലബ്ബ് പ്രസിഡന്റ് റാഷിദ് ബേഡകം,പുഞ്ചിരി പ്രസിഡന്റ് ബി.സി കുമാരൻ,അബ്ദുല്ലകുഞ്ഞിമാസ്റ്റർ,യാസർ അറഫാത്ത്,സറഫുദ്ദീൻ,പ്രജിത്ത്,മനോജ്,മഹിമ ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി നൈനുദ്ദീൻ നന്ദി പറഞ്ഞു.
