ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ്: കാസര്‍കോട് ജില്ലയില്‍ 625 വാഹനങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ്: കാസര്‍കോട് ജില്ലയില്‍ 625 വാഹനങ്ങള്‍

കാസര്‍കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിന് ജില്ലയില്‍ 625 വാഹനങ്ങള്‍ ഉപയോഗപ്പെടുത്തും. ഇവയില്‍ സ്വകാര്യ വാഹനങ്ങളും സര്‍ക്കാര്‍ വാഹനങ്ങളും ഉള്‍പ്പെടും. ബസ്, മിനിബസ്, ജീപ്പ്, ലോറി, ട്രക്ക്, റിക്കവറി വാന്‍, ബോട്ട്, ഇന്നോവ കാര്‍ എന്നിവയാണ് വാഹനങ്ങള്‍. വാഹനങ്ങളുടെ ഏകോപന ചുമതല കാസര്‍കോട് ആര്‍ടിഒയും ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് നോഡല്‍ ഓഫീസറുമായ അബ്ദുള്‍ ഷുക്കൂറിനാണ്.

ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ബൂത്ത്കളിലേക്ക് എത്തിക്കുന്നതിനും തെരഞ്ഞെടുപ്പ് സാധന സാമഗ്രികള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഇത്രയും വാഹനങ്ങള്‍. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിചേരുന്നതിനും ഈ വാഹനങ്ങള്‍ ഉപയോഗിക്കാം. ജില്ലാ പോലിസ് കാര്യാലയത്തിന് തെരഞ്ഞെടുപ്പ് ഉപയോഗത്തിന് വേണ്ടി 38 ബസും 29 മിനിബസും 97 ജീപ്പും 8 ലോറിയും ട്രക്കും ഓരോ റിക്കവറി വാനും ബോട്ടുമാണ് നിലവില്‍ അനുവദിച്ചത്.

നിയമസഭ മണ്ഡല അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ഉപയോഗത്തിന് വാഹനങ്ങള്‍ അനുവദിച്ചിട്ടുള്ളത്. കാസര്‍കോട് നിയോജക മണ്ഡലത്തിന് 77 വാഹനങ്ങളും ഉദുമ മണ്ഡലത്തിന് 65 ഉം കാഞ്ഞങ്ങാട് മണ്ഡലത്തിന് 90 ഉം തൃക്കരിപ്പൂര്‍ മണ്ഡലത്തിന് 92 ഉം മഞ്ചേശ്വരം മണ്ഡലത്തിന് 95 ഉം വാഹനങ്ങളാണ് അനുവദിച്ചിട്ടുള്ളത്. റിസര്‍വായി 32 വാഹനങ്ങള്‍ സൂക്ഷിക്കും. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മാത്രമാണ് തെരഞ്ഞെടുപ്പിന് വേണ്ടി രണ്ട് ബോട്ട് ഉപയോഗിക്കുന്നത്.

0Shares